ന്യൂദല്‍ഹി: കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള പാരീസ് ഉച്ചകോടി വിജയമാക്കുന്നതിന് സഹകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ബരാക് ഒബാമ നന്ദി പറഞ്ഞു.
മോദിയെ ഫോണില്‍ വിളിച്ചാണ് ഒബാമ നന്ദി അറിയിച്ചത്. ഉച്ചകോടി ചരിത്രവിജയമാക്കുന്നതില്‍ ഭാരതം നിര്‍ണായക പങ്കാണ് വഹിച്ചതെന്നും ഒബാമ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്റര്‍ സന്ദേശത്തിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
എച്ച്1ബി, എല്‍1 വീസാ നിയമഭേദഗതി സംബന്ധിച്ച് ഇന്ത്യന്‍ ഐടി കമ്പനികള്‍ക്കും പ്രൊഫഷണലുകള്‍ക്കുമുളള ആശങ്ക മോദി ഒബാമയെ അറിയിച്ചതായും ട്വിറ്റര്‍ സന്ദേശത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
കാലാവസ്ഥ ഉച്ചകോടി വിജയിപ്പിക്കുന്നതിന് മോദി ഉള്‍പ്പെടെയുള്ള ലോക നേതാക്കളുമായി ഒബാമ നേരത്തേ ചര്‍ച്ച നടത്തിയിരുന്നു. 200 ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍ 195 രാജ്യങ്ങളുടെ പിന്തുണയോടെയാണ് കരാര്‍ അംഗീകരിച്ചത്.
















