പാനൂര്‍: മുന്‍മന്ത്രി പിആറിന്റെ 14-ാം ചരമവാര്‍ഷികാചരണം ഒരുമാസം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.നാളെ 9ന് പുത്തൂരിലെ സ്മൃതിമണ്ഡപത്തില്‍ ജ്യോതി തെളിയിക്കലും അനുസ്മരണസമ്മേളനവും നടക്കും. സ്വാതന്ത്ര്യ സമരസേനാനി സോഷ്യല്‍ വാസു ജ്യോതിതെളിയിക്കും. പി.കോരന്‍മാസ്റ്റര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. മന്ത്രി കെപി.മോഹനന്‍ മുഖ്യാതിഥിയാകും. മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ കുടുംബസംഗമങ്ങള്‍ സംഘടിപ്പിക്കും. 22 മുതല്‍ 26 വരെ പാനൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പുസ്തകോത്സവം നടക്കും. മന്ത്രി എംകെ.മുനീര്‍ ഉദ്ഘാടനം ചെയ്യും. ജനുവരി 2, 3, 4 തീയ്യതികളില്‍ മാനവിക ഐക്യസന്ദേശയാത്ര സംഘടിപ്പിക്കും.17ന് നടക്കുന്ന സമാപനപരിപാടി ജെഡിയു അഖിലേന്ത്യ പ്രസിഡണ്ട് ശരത് യാദവ്് ഉദ്ഘാടനം ചെയ്യും. വികെ.കുഞ്ഞിരാമന്‍, പികെ.പ്രവീണ്‍, എന്‍കെ.അനില്‍കുമാര്‍, കെ.കുമാരന്‍, രവീന്ദ്രന്‍ കുന്നോത്ത്, എന്‍.ധനജ്ഞയന്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
















