മയ്യില്‍: മതപഠന കേന്ദ്രത്തില്‍വെച്ച് വിദ്യാര്‍ത്ഥിയെ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. മാട്ടന്നൂരിലെ ഒരു സ്ഥാപനത്തില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിയായ ഷെരീഫിനെയാണ് അധ്യാപകന്‍ ഇരുമ്പുവടകൊണ്ടും മറ്റും ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ സാരമായി പരിക്കേറ്റ് അവശ നിലയിലായ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ അധികൃതര്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്നും പരാതിയുണ്ട്. പരിക്കേറ്റ വിദ്യാര്‍ത്ഥിയെ മയ്യില്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച നടന്ന സംഭവം പുറംലോകത്തെ അറിയിക്കാതിരിക്കാന്‍ അധ്യാപകനും മതപഠന കേന്ദ്രവും ശ്രമിച്ചെങ്കിലം വിദ്യാര്‍ത്ഥികളുടെ സഹപാഠികള്‍ സോഷ്യല്‍ മീഡിയയിലൂടെ പൊതുസമൂഹത്തെ അറിയിക്കുകയായിരുന്നു. ബന്ധുക്കള്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ക്കും പോലീസിനും പരാതി നല്‍കിയിട്ടുണ്ട്.
















