Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പച്ചക്കറി കൃഷിവികസനത്തിന് കോടികള്‍: ലഭിക്കുന്നത് ഒരുവിഭാഗത്തിനുമാത്രം ഉല്‍പാദനം വര്‍ദ്ധിച്ചെങ്കിലും വിലനിയന്ത്രണം സാധ്യമാകുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2015, 10:03 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: സംസ്ഥാനത്ത് പച്ചക്കറി ഉത്പാദനം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും വിലവര്‍ദ്ധനവ് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നില്ല. ഉപഭോഗത്തിനനുസരിച്ച് ഉത്പാദനം വര്‍ദ്ധിക്കാത്തതും ഉപഭോഗം കൂടിവരുന്നതുമാണ് കാരണം. പച്ചക്കറി ഉത്പാദനത്തില്‍ പൂര്‍ണ്ണമായും സ്വയംപര്യാപ്തത നേടാന്‍ സംസ്ഥാനത്തിന് ആയിട്ടില്ല. ഈ ഒരുലക്ഷ്യം സമീപഭാവിയില്‍ നടപ്പാകില്ല എന്നതും വസ്തുതയാണ്. ഇക്കാര്യത്തില്‍ സംസ്ഥാനം സ്വയംപര്യാപ്തമാകാത്തിടത്തോളം കാലം സീസണുകളില്‍ ഉണ്ടാകുന്ന വിലവര്‍ദ്ധന തടയാനും സാധിക്കില്ല. കേരളീയന്റെ ആഘോഷങ്ങളായ ഓണം, വിഷു, മുസലീംസിന്റെ നോമ്പുകാലം, ശബരിമല തീര്‍ത്ഥാടനകാലം എന്നീ സമയങ്ങളിലും വെള്ളപ്പൊക്കം, വരള്‍ച്ചാ കാലങ്ങളിലുമാണ് പ്രധാനമായും പച്ചക്കറിക്ക് വില ക്രമാധീതമായി വര്‍ദ്ധിക്കുന്നത്. 2014-15 ല്‍ 90,533 ഹെക്ടര്‍ സ്ഥലത്തുനിന്നായി 15.32 ലക്ഷം ടണ്‍ പച്ചക്കറികളാണ് നമ്മുടെ സംസ്ഥാനത്ത് ഉത്പാദിപ്പിച്ചത്. 2012-13ല്‍ 54,820 ഹെക്ടര്‍ സ്ഥലത്തുനിന്ന് 9.1 ലക്ഷം ടണ്ണും, 2013-14ല്‍ 75,320 ഹെക്ടര്‍ സ്ഥലത്തുനിന്ന് 11.90 ലക്ഷം ടണ്‍ പച്ചക്കറികളാണ് ഉത്പാദിപ്പിച്ചിരുന്നത്. സംസ്ഥാനത്ത് ഒരുദിവസം 5320 മെട്രിക് ടണ്‍ പച്ചക്കറികളാണ് ആവശ്യമായി വരുന്നത്. ഇതില്‍ 3900 മെട്രിക് ടണ്‍ പച്ചക്കറി കേരളത്തില്‍തന്നെ ഉത്പാദിപ്പിക്കുന്നുണ്ട്. ഏകദേശം ദിവസേന വേണ്ട പച്ചക്കറിയുടെ നാലില്‍ മൂന്ന് ഭാഗം കേരളത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ബാക്കി ആവശ്യമായി വരുന്ന പച്ചക്കറികള്‍ അയല്‍ സംസ്ഥാനങ്ങളായ കര്‍ണ്ണാടക, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുമാണ് കൂടുതലായും കൊണ്ടുവരുന്നത്. അതിനാല്‍ ഈ സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന അതിവര്‍ഷവും അത്യുഷ്ണവും അടക്കമുള്ള കാലാവസ്ഥാ മാറ്റങ്ങള്‍ കേരളത്തിലെ പച്ചക്കറിവിലയെ കാര്യമായി സ്വാധീനിക്കും. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പച്ചക്കറിയുടെ വിലക്കാണ് കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളും വില്‍ക്കുന്നതെങ്കിലും കര്‍ഷകര്‍ക്ക് അതിന്റെ ഗുണം ലഭിക്കാറില്ല. പല കാരണങ്ങള്‍ പറഞ്ഞ് കച്ചവടക്കാരും ഇടനിലക്കാരും ചേര്‍ന്ന് ഈ അധികലാഭം കൊയ്യുകയാണ് പതിവ്. പച്ചക്കറികള്‍ക്ക് കേരളത്തില്‍ തന്നെ പലഭാഗത്തും പല വിലയാണ്. കച്ചവടക്കാര്‍ തോന്നിയ വിലക്കാണ് പച്ചക്കറികള്‍ വില്‍പ്പന നടത്തുന്നത്. സീസണ്‍ സമയങ്ങളില്‍ പച്ചക്കറി ഉപയോഗം കൂടുന്നതോടെ ലഭ്യതകുറവാണെന്ന് പ്രചരിപ്പിച്ച് ഇടനിലക്കാര്‍ വിലവര്‍ദ്ധിപ്പിക്കും. ഈ വിലവര്‍ദ്ധനവും കര്‍ഷകര്‍ക്ക് ഗുണംചെയ്യാറില്ല. മറ്റു സംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളില്‍ വിഷാംശത്തിന്റെ അളവ് കൂടിയതും മലയാളികളിലെ ആരോഗ്യബോധം ഉണര്‍ന്നതും പച്ചക്കറിയുടെ വിലവര്‍ദ്ധിച്ചതുമാണ് സംസ്ഥാനത്തെ പച്ചക്കറി ഉത്പാദനം വര്‍ദ്ധിക്കാന്‍ സഹായിച്ചത്. തരിശായിക്കിടന്ന സ്ഥലങ്ങളിലും അടുക്കളപ്പുറങ്ങളിലും ടെറസ്സിലും വരെ പച്ചക്കറികള്‍ നടാന്‍ തുടങ്ങി. പച്ചക്കറി കൃഷി മലയാളിക്ക് ഒരു പാഷനും ഫാഷനും ആയി. സമഗ്ര പച്ചക്കറി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷിവകുപ്പിന്റെ കീഴിലുള്ള കേരളാ വെജിറ്റബിള്‍ ആന്റ് ഫുട്പ്രമോഷന്‍ കൗണ്‍സില്‍, ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍, കൃഷിഭവനുകള്‍ എന്നിവ വഴി ഓരോ വര്‍ഷവും കോടിക്കണക്കിന് രൂപയുടെ പദ്ധതികളും സബ്‌സിഡികളും വിതരണം ചെയ്യുന്നുണ്ടെങ്കിലും ഒരു വിഭാഗം കര്‍ഷകര്‍ക്ക് മാത്രമേ ലഭ്യമാകുന്നുള്ളു. പലര്‍ക്കും പദ്ധതികളെക്കുറിച്ച് അറിയാത്തതും തുകകള്‍ ഉദ്യോഗസ്ഥര്‍ തടട്ിയെടുക്കുന്നതും ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് മാത്രം സബ്‌സിഡികളും ആനുകൂല്ല്യങ്ങളും നല്‍കുന്നതുമാണ് ഇതിനു കാരണം. 2015-16 വര്‍ഷം 5.64 ലക്ഷം രൂപയുടെ പച്ചക്കറി വികസന പദ്ധതികള്‍ കേരളാ വെജിറ്റബിള്‍ ആന്റ് ഫുഡ്പ്രമോഷന്‍ കൗണ്‍സില്‍ നടപ്പിലാക്കിവരുന്നുണ്ട്. പച്ചക്കറി വില നിയന്ത്രിക്കുന്നതിന് ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുമായി ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷിവികാസ് യോജനയുടെ സഹായത്തോടെ 2015-16 വര്‍ഷത്തില്‍ ഹെക്ടറിന് 15000 രൂപ സബ്‌സിഡി നിരക്കില്‍ 4057.33 ഹെക്ടര്‍ പച്ചക്കറി കൃഷി പദ്ധതി നടപ്പാക്കിവരുന്നുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

India

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

India

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

World

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)
Kerala

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

പുതിയ വാര്‍ത്തകള്‍

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

യുഎസ് പൗരനായ നടന്‍ ഇമ്രാന്‍ ഖാൻ സിജെപി പ്രതിഷേധത്തിൽ പങ്കെടുത്തത് എന്തിന് ? ഫണ്ടിംഗ് ലഭിച്ചതായി സംശയം : അന്വേഷിക്കണമെന്ന് മുംബൈ പൊലീസിൽ പരാതി

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

‘നിന്റെ അച്ഛൻ എവിടെയെടാ’ മൂന്ന് പേരെ കാറിടിച്ച് കൊന്നിട്ട് വെല്ലുവിളിച്ച സുഹൈലിന് നാട്ടുകാരുടെ മർദ്ദനം

ഗ്യാനേഷ് കുമാറിനെ പുറത്താക്കണം; കേരളത്തില്‍ നിയമസഭ പ്രമേയം പാസാക്കും, ഇടതു-വലതു മുന്നണികളുടെ കളളി വെളിച്ചത്താകുന്നു

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.