മുംബൈ: ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച തെരഞ്ഞെടുക്കും. അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളും അടങ്ങുന്നതാണ് ഓസീസ് പരമ്പര. സന്ദീപ് പാട്ടീല്‍ അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി ദല്‍ഹിയിലാണ് ടീമിനെ തെരഞ്ഞെടുക്കുന്നത്.
ജനുവരി 12 മുതല്‍ 31 വരെയാണ് പരമ്പര. പെര്‍ത്ത്, ബ്രിസ്‌ബെയ്ന്‍, മെല്‍ബണ്‍, കാന്‍ബറ, സിഡ്‌നി എന്നിവടങ്ങളിലാണ് ഏകദിനങ്ങള്‍ നടക്കുക. അഡ്‌ലെയ്ഡ്, മെല്‍ബണ്‍, സിഡ്‌നി എന്നിവടങ്ങളിലാണ് ട്വന്റി-20 പോരാട്ടങ്ങള്‍.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന, ട്വന്റി-20 പരമ്പരകള്‍ തോറ്റെങ്കിലും ഓസീസ് പരമ്പരയിലും എം.എസ്. ധോണി തന്നെ ക്യാപ്റ്റനാകും. ജനുവരി ആറിനു ഇന്ത്യ ഓസീസ് പര്യടനത്തിനു പുറപ്പെടും.
















