മിഷിഗണ്‍: അമേരിക്കന്‍ സിക്ക് വംശജനായ ഇന്ദ്രജിത് സിംഗിന്റെ ഉടമസ്ഥതയിലുള്ള കടയിലെ ക്ലാര്‍ക്കിനു നേരേ വെടിവയ്‌പ്.
ഐഎസ് ഭീകരന്‍ എന്ന് സംശയിച്ചാണ് ഭാരത വംശനായ ക്ലാര്‍ക്കിനു നേരെ അജ്ഞാതനായ തോക്കുധാരി വെടിയുതിര്‍ത്തത്. അക്രമി കടയിലെ തൊഴിലാളിയെ തടഞ്ഞുവച്ച് പണം ആവശ്യപ്പെട്ടതായും ഇന്ദ്രജിത്തിന്റെ മകള്‍ ഗുര്‍ലീന്‍ കൗര്‍ പറഞ്ഞു.
മുഖത്തിനു വെടിയേറ്റ ക്ലാര്‍ക്കിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. അക്രമി കട കൊള്ളയടിക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി.
















