പത്തനാപുരം: ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ വീട്ട് മുറ്റത്തേക്ക് മറിഞ്ഞു. യാത്രക്കാര്‍ നിസാര പരിക്കുകളോടെ രക്ഷപെട്ടു. പത്തനാപുരംപുനലൂര്‍ റോഡില്‍ കടക്കാമണ്‍ അംബേദ്കര്‍ ഗ്രാമത്തിന് സമീപത്ത് ഇന്നലെ ഉച്ചയോടെയാണ് അപകടം. തെങ്കാശിയില്‍ നിന്നും പന്തളത്തേക്ക് വന്ന അന്‍സാരിയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. ഇവരില്‍ കുട്ടികളടക്കം നാല് യാത്രക്കാര്‍ക്കും നിസാര പരിക്കേറ്റു. ഇവര്‍ പത്തനാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങി. കാര്‍ റോഡില്‍ നിന്നും സൈഡ് കെട്ടിന് മുകളില്‍ കൂടി കിണറിന്റെ കെട്ട് ഇടിച്ചിട്ടാണ് മുറ്റത്തേക്ക് വീണത്. കാര്‍ വരുന്നത് കണ്ട് ഓടിമാറിയതിനാല്‍ മുറ്റത്ത് കസേരയിലിരുന്ന വീടിന്റെ ഉടമ തോപ്പുവിള വീട്ടില്‍ ഖദീജാബീവി രക്ഷപെട്ടു.
















