വാഷിങ്ടണ്‍: ഇസ്ലാമിക ഭീകര സംഘടനയായ ഐഎസ് പാസ്‌പോര്‍ട്ട് അച്ചടിക്കുന്ന മെഷീനുകളും സ്വന്തമാക്കിയതായി റിപ്പോര്‍ട്ട്. ഇങ്ങനെ അച്ചടിച്ച സിറിയന്‍ പാസ്‌പോര്‍ട്ടുമായി ഭീകരര്‍ അമേരിക്കയില്‍ കടന്നുകയറിയിട്ടുണ്ടെന്നാണ് മാധ്യമ റിപ്പോര്‍ട്ട്.
അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയാണ് ഇതുസംബന്ധിച്ചുള്ള 17 പേജ് വരുന്ന റിപ്പോര്‍ട്ട് അധികൃതര്‍ക്ക് കൈമാറിയത്. അടുത്തിടെ കാലിഫോര്‍ണിയയില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് ഐഎസിന്റെ പ്രവര്‍ത്തനം തീവ്രമായി അമേരിക്ക നിരീക്ഷിക്കുന്നതിനിടെയാണ് വ്യാജ പാസ്‌പോര്‍ട്ടുമൊയി ഭീകരര്‍ എത്തിയിരിക്കാനുള്ള സാധ്യതയെക്കുറിച്ച് റിപ്പോര്‍ട്ട് പറയുന്നത്.
















