Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആക്രികള്‍ നിറഞ്ഞു; ആശുപത്രി കൊതുകുവളര്‍ത്തല്‍ കേന്ദ്രമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2015, 08:28 pm IST
in Alappuzha

ആലപ്പുഴ: കൊതുക് നിര്‍മ്മാര്‍ജനത്തിന് ഫണ്ടുകള്‍ വാരിക്കോരി ചെലവഴിക്കുകയും വീടുകളുടെ പരിസരങ്ങള്‍ മാലിന്യമുക്തമാക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ വക ആതുരാലയം കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറി. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയാണ് പ്രമുഖ കൊതുക് വളര്‍ത്തല്‍ കേന്ദ്രമായി മാറിയത്.

ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് ഡെങ്കിപ്പനി അടക്കമുള്ള പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയാകത്തക്ക വിധത്തില്‍ അധ:പതിപ്പിച്ചത്. ആശുപത്രി കോംപൗണ്ടില്‍ കൂട്ടിയിട്ടിരിക്കുന്ന പഴയ കട്ടിലുകളും മറ്റും വെള്ളംകെട്ടികിടക്കാന്‍ കാരണമായതാണ് പ്രശ്‌നമായത്. നിരവധി വര്‍ഷങ്ങളായി ഉപയോഗശാന്യമായ കട്ടിലുകളും സ്‌ട്രെക്ച്ചറുകളും വീല്‍ചെയറുകളും ആശുപത്രി കെട്ടിടങ്ങള്‍ക്ക് സമീപം കുന്നുകൂടി കിടക്കുകയാണ്. മെഡിക്കല്‍ കോളേജ് ആശുപത്രി ആലപ്പുഴ നഗരത്തില്‍ പ്രവര്‍ത്തിക്കുമ്പോഴുള്ള പാഴായ കട്ടിലുകളും മറ്റും ഇതില്‍ ഉണ്ടെന്നതാണ് ദുരവസ്ഥ.

അഞ്ചുവര്‍ഷത്തിലേറെയായി ഇത്തരത്തില്‍ ആശുപത്രി പരിസരം ആക്രിസാധനങ്ങളുടെ സംഭരണശാലയായി മാറിയിട്ട്. ഇവ നീക്കം ചെയ്യാന്‍ യാതൊരു നടപടിയും അധികൃതര്‍ സ്വീകരിക്കുന്നില്ല. സര്‍ക്കാരിന്റെ നിയമമനുസരിച്ചാണെങ്കില്‍ പോലും ആശിപത്രിയെ കൊതുകുവളര്‍ത്തല്‍ കേന്ദ്രമാക്കിയവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കേണ്ടതാണ്. ഓരോ ദിവസവും ആശുപത്രി വളപ്പില്‍ മാലിന്യങ്ങള്‍ കുന്നുകൂടുകയാണ്. 13, 14, 15, 16, 17 എന്നീ വാര്‍ഡുകളില്‍ കഴിയുന്ന രോഗികള്‍ ഇതു മൂലം കടുത്ത ദുരിതമനുഭവിക്കുന്നു. ഈ ബ്ലോക്കുകളുടെ സമീപം മാലിന്യകൂമ്പാരം കൂട്ടിയിട്ടു കത്തിക്കുന്നതും പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിന്റെ സമീപത്തെ മുറിക്കുള്ളില്‍ ചാക്കുകെട്ടുകളിലായി ചോരപുരണ്ട പഞ്ഞി, സൂചി, സിറിഞ്ച് എന്നിവയും, പ്രസവ വാര്‍ഡില്‍ നിന്നും ലേബര്‍ റൂമില്‍നിന്നുള്ള അവശിഷ്ടങ്ങളും കുന്നുകൂട്ടിയിടുന്നതും രോഗികളെ വലയ്‌ക്കുന്നു.

മൂന്നുവര്‍ഷം മുന്‍പ് ലക്ഷങ്ങള്‍മുടക്കി മാലിന്യ സംസ്‌കരണ പ്ലാന്റും അനുബന്ധ ഉപകരണങ്ങളും സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇത് പ്രവര്‍ത്തിപ്പിച്ച് മാലിന്യം സംസ്‌കരിക്കാനുള്ള യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പല വാര്‍ഡുകളിലേയും കക്കൂസ് ടാങ്ക് പൊട്ടി ഒഴുകുന്നതും പതിവാണ്. ചില വാര്‍ഡുകളിലെ കക്കൂസുകള്‍, കുളിമുറികള്‍, ഇവയുടെ വാതിലുകള്‍ അടര്‍ന്നു വേര്‍പ്പെട്ടു കിടക്കുന്നതിനെ തുടര്‍ന്ന് രോഗികള്‍ വാതിലുകള്‍ അകത്തു നിന്നും കൈകൊണ്ടു തള്ളി പിടിച്ചു വേണം ദിനചര്യകള്‍ നടത്താന്‍. എന്നാല്‍ നിസാര വിലയുള്ള വിജാഗിരികളോ, കുറ്റിയോ, കൊളുത്തോ ഘടിപ്പിച്ച് ശോചനീയാവസ്ഥ മാറ്റാന്‍ പോലും അധികാരികള്‍ക്ക് കഴിയുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

India

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

പുതിയ വാര്‍ത്തകള്‍

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.