തലശ്ശേരി: കാറപകടത്തില്‍ മരിച്ച കള്ളുചെത്ത് തൊഴിലാളിയുടെ കുടുംബത്തിന് പലിശ ഉള്‍പ്പെടെ 30 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കുവാന്‍ എംഎസിടി ജഡ്ജ് കെ.ബൈജുനാഥ് ഉത്തരവായി. കണ്ണൂര്‍ മാങ്ങാട്ടെ പയ്യന്‍ വീട്ടില്‍ രാധാകൃഷ്ണന്റെ കുടുംബത്തിനാണ് 27,69,400 രൂപയും 9 ശതമാനം പലിശയും നല്‍കാന്‍ കോടതി ഉത്തരവിട്ടത്. 2010 സെപ്തംബര്‍ 10 ന് രാവിലെ നടന്നുപോകുമ്പോള്‍ നാറാത്ത് കാക്കത്തുരുത്തി റോഡില്‍ വെച്ചാണ് കെ.എല്‍ 13 എസ് 9266 നമ്പര്‍ കാര്‍ ഇടിച്ച് രാധാകൃഷ്ണന്‍ മരിച്ചത്.
















