ചെങ്ങന്നൂര്‍: ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മ്മിച്ച് ഗിന്നസ് വേള്‍ഡ് റിക്കാഡ് നേടുന്നതിന് മിഷന്‍ ചെങ്ങന്നൂരിന്റെ ആഭിമുഖ്യത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി.
19ന് വൈകിട്ട് 4ന് ചെങ്ങന്നൂര്‍ നഗരസഭ സ്റ്റേഡിയത്തില്‍ 4,000ത്തില്‍ പരം കുട്ടികളും പൊതുജനങ്ങളും കൂടിയാണ് ലോകത്തിലെ ഏറ്റവും വലിയ മനുഷ്യ ക്രിസ്മസ് ട്രീ നിര്‍മ്മിക്കുന്നത്. മധ്യഅമേരിക്കന്‍ രാജ്യമായ ഹോണ്ടുറാസിന്റെ പേരിലുള്ള റിക്കാര്‍ഡാണ് ചെങ്ങന്നൂരില്‍ മറികടക്കാന്‍ ശ്രമിക്കുന്നത്.
ചെങ്ങന്നൂര്‍ താലൂക്കിലെ 12 സ്‌കൂളുകളിലെ 4,000 ത്തില്‍ പരം വിദ്യാര്‍ഥികളാണ് ഇതില്‍ പങ്കെടുക്കുന്നത്.
















