രാജ്മോഹന്‍ ഉണ്ണിത്താന്റെ മകന് അമല്‍ ഉണ്ണിത്താനും പുതുമുഖ താരങ്ങളും കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രമാണ് പോളേട്ടന്റെ വീട്. ശ്രീരാമ ക്രിയേഷന്‍സിന്റെ ബാനറില്‍ ദിലീപ് നാരായണന് നിര്‍മിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ഈ ഫാമിലി ത്രില്ലര്‍ ചിത്രത്തിന്റെ ഛായാഗ്രഹണം നവനീത് നിര്‍വഹിക്കുന്നു.
ശ്രീജിത്ത് രവി, പാഷാണം ഷാജി, ബിജുക്കുട്ടന്, ഇന്ദ്രന്‍സ്, ജയരാജ് വാരിയര്‍, ശിവജി ഗുരുവായൂര്‍, ഷിബു തിലകന്, മാമുക്കോയ, ദേവന്, ലിഷോയ്, വേണുമച്ചാട്, വര്‍ഗീസ് ചെങ്ങാലൂര്‍, വിഷ്ണു, അബിന്‍, ജിജു വര്‍ഗീസ്, മനു മോഹിത്, അരുണ്‍ വടക്കൂട്ട്, ശാന്തകുമാരി, കെപിഎസി ലളിത, ഗീതു എബ്രഹാം, ഊര്‍മിള ഉണ്ണി, രമാദേവി, ഗീതാ വിജയന്, അംബിക മോഹന്‍, കുളപ്പുള്ളി ലീല, മോളി കണ്ണമാലി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഗാനചരന-അജി ഇരവിച്ചിറ, സംഗീതം-വിഷ്ണുമോഹന്. ഈ മാസം അവസാനവാരം പോളേട്ടന്റെ വീടിന്റെ ചിത്രീകരണം തൃശൂരില്‍ ആരംഭിക്കും. പിആര്‍ഒ-എ.എസ്. ദിനേശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: