ചവറ: ഇരുപത്തിരണ്ടാമത് സംസ്ഥാന സീനിയര്‍ ആന്റ് ജൂനിയര്‍ ഫെന്‍സിങ് ചാമ്പ്യന്‍ഷിപ്പിന് തേവലക്കര സ്റ്റാട്രാറ്റ്‌ഫോഡ് പബ്ലിക് സ്‌കൂളില്‍ തുടക്കമായി. ദേശീയ ഗെയിംസിന് ശേഷം നടക്കുന്ന ചാമ്പ്യന്‍ഷിപ്പ് എന്ന പ്രത്യേകതയുണ്ട്. പതിനാല് ജില്ലകളില്‍ നിന്നായി അഞ്ഞൂറ് താരങ്ങള്‍ പങ്കെടുക്കുന്നുണ്ട്. പരിപാടിയുടെ ഉദ്ഘാടനം കെഎസ്എഫ്ഡിസി ചെയര്‍മാന്‍ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നിര്‍വഹിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ ചവറ ഹരീഷ് കുമാര്‍ അധ്യക്ഷനായിരുന്നു. ഫെന്‍സിങ് അസോസിയേഷന്‍ പ്രസിഡന്റ് ജോഷി, സെക്രട്ടറി എം.എസ്.പവനന്‍, ജില്ലാ പഞ്ചായത്തംഗം ജി.സേതുലക്ഷ്മി, തേവലക്കര പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണി, സിനോജ് വലിയത്ത്, ചവറ എന്‍ വിജയന്‍പിള്ള, കളീലില്‍ അസീസ്, വിജി വിനായക, അബാസ് കളീലില്‍, ആര്‍.റഫീഖ്, ആര്‍.ദിനേശ്ബാബു, ബിനുകുമാര്‍, പന്മന മഞ്ചേഷ് എന്നിവര്‍ സംസാരിച്ചു. ഫെന്‍സിംങ് ഞായറാഴ്ച സമാപിക്കും.
















