കേരളത്തില്‍ എല്‍ഡിഎഫ് ഭരിക്കുമ്പോഴും യുഡിഎഫ് കട്ടുമുടിക്കുംബോഴും കേന്ദ്രത്തില്‍ അധികാരത്തില്‍ ഇരുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ നല്‍കാത്ത എല്ലാ വികസന പദ്ധതികളും ബിജെപി സര്‍ക്കാര്‍ ഇപ്പോള്‍ നല്‍കുന്നുണ്ട്. ഭാരതത്തിന്റെ സാമ്പത്തിക വളര്‍ച്ച 18 വര്‍ഷങ്ങള്‍ക്കിടയില്‍ ആദ്യമായി ചൈനയേക്കാള്‍ മുന്നില്‍ എത്തുന്നു.
എല്ലാ സംസ്ഥാനങ്ങളിലും വികസന പദ്ധതികള്‍ കൊണ്ടുവരുന്നു. ഇതെല്ലം കണ്ടിട്ട് പശ്ചാത്തപിക്കുന്ന കോണ്‍ഗ്രസ് സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ എല്ലാ അവസരങ്ങളും തേടുന്നു. എന്നാല്‍ ഇത് ബിജെപിയെ വിശ്വസിക്കുന്നവരുടെ ധൈര്യവും ആത്മവിശ്വാസവും കൂട്ടുകയാണ് ചെയ്യുന്നത്. കോണ്‍ഗ്രസ് അനുഭാവമുള്ള മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വേണ്ടി ഒരു കൂട്ടര് മനപ്പുര്‍വം ഉണ്ടാക്കിവിടുന്നതാണെന്ന് രണ്ടു മൂന്നു ദിവസങ്ങളില്‍ തന്നെ ജനങ്ങള്‍ തിരിച്ചറിഞ്ഞുതുടങ്ങി.
അഴിമതി ഇല്ലാതെ രാജ്യത്തിന്റെ വരുമാനം ജനങ്ങള്‍ക്ക് വേണ്ടി, രാജ്യത്തിനുവേണ്ടി ബിജെപി സര്‍ക്കാര്‍ ചെലവാക്കാന്‍ തുടങ്ങിയതോടെയാണ് ഭാരതം ശരിക്കും വികസനത്തിന്റെ പാതയിലേക്കായത്. പത്തുവര്‍ഷം ഭാരതം ഭരിച്ചുമുടിച്ച കോണ്‍ഗ്രസ് കാപട്യത്തോട് നാം വിടപറയേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. രാജ്യത്തോട് സ്നേഹം ഇല്ലാതെ, സ്വന്തം മതത്തിനു രാജ്യത്തേക്കാള്‍ വില നല്കുന്നവര് രാഷ്ട്രീയ വൈര്യംകൊണ്ട് വികസനം എന്ത് കണ്ടാലും അതു കണ്ടില്ല എന്ന് നടിക്കും. ഒറ്റെപ്പെട്ട എല്ലാ സംഭവത്തിനും കേന്ദ്ര സര്‍ക്കാരിനെ കുറ്റം പറയുന്ന ചിലര്‍ കുരയ്ക്കും. കുരയ്ക്കട്ടെ …. അവര്‍ക്ക് അത് മാത്രമേ കഴിയു.
സജിത് എം മുരളീധരന്
ഭാരതത്തില്‍ വന്‍ മാറ്റങ്ങള്‍ സംഭവിച്ചത് ഭരിക്കാന്‍ അറിയാവുന്നവര്‍ അധികാരത്തിലെത്തിയതുകൊണ്ടാണ്. അല്ലാതെ പത്തു വര്‍ഷം ഭരിച്ചിട്ടും മിണ്ടാട്ടം മുട്ടിയിരുന്ന് അഴിമതി നടത്തി ഖജനാവ് കാലിയാക്കാന്‍ നോക്കിയ കോണ്‍ഗ്രസിന്റെ മിടുക്കുകൊണ്ടല്ല. കേരളത്തിലും അതുതന്നെയാണ് അവസ്ഥ. അത് എല്‍എഡിഎഫ് ആയാലും വിപരീതമല്ല. സംസ്ഥാനത്ത് എെന്തങ്കിലും വികസനമുണ്ടായിട്ടുണ്ടെങ്കില്‍ അത് അധികാരത്തിലെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരുടെ പോക്കറ്റിനാകും.
കുന്നത്ത് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: