Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

പണ്ഡിറ്റ് നെഹ്‌റു പ്രചരിപ്പിച്ചു, ‘നേതാജി മരിച്ചു’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2015, 10:23 pm IST
inVicharam

നേതാജി തെയ്‌പിയില്‍ വിമാനാപകടത്തില്‍ മരിച്ചു എന്ന് ആദ്യമായി ഇന്ത്യയില്‍ പ്രഖ്യാപിച്ചത് നെഹ്‌റുവാണ്. അത് 1946 ല്‍ ആയിരുന്നു. അമേരിക്കയുടെ ഇന്റലിജന്‍സ് വിഭാഗം നേതാജി രക്ഷപ്പെട്ടു എന്ന്  തീര്‍ച്ചപ്പെടുത്തുമ്പോഴും പണ്ഡിറ്റ് നെഹ്‌റു മറിച്ചൊരു നിലപാട് എടുത്തതായി കാണാം. 1946 ല്‍ നെഹ്‌റു, നേതാജി മരിച്ചു എന്ന് പ്രഖ്യാപിച്ചതുകൂടാതെ ഇന്ത്യന്‍ പാര്‍ലമെന്റില്‍  02.03.1952 ല്‍ സുഭാഷ് ചന്ദ്രബോസ് വിമാനാപകടത്തില്‍ മരിച്ചു എന്ന പ്രസ്താവന നടത്തുകയും അതിനുളള തെളിവുകള്‍ നിരത്തുകയും ചെയ്തു.  തെയ്‌വാനിലെ വിമാന അപകടത്തില്‍ നേതാജി മരണപ്പെട്ടതിനെ സ്ഥിരീകരിച്ചുകൊണ്ടുളള എസ്.എ.അയ്യരുടെ വ്യാജ റിപ്പോര്‍ട്ടാണ് പണ്ഡിറ്റ് നെഹ്‌റു തദവസരത്തില്‍ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്.  നേതാജി സുഭാഷ് ചന്ദ്രബോസ് മരിച്ചിട്ടില്ലെന്ന യാഥാര്‍ത്ഥ്യം നെഹ്‌റു അടക്കം സകലരും 11 ദിവസങ്ങള്‍ക്കകം അറിഞ്ഞിരുന്നു. എന്നാല്‍ പണ്ഡിറ്റ് നെഹ്‌റു പല കാരണങ്ങളാല്‍ ‘നേതാജി മരിച്ചു’ എന്നുതന്നെ പ്രചരിപ്പിച്ചു.

നേതാജിയുടെ മരണത്തിലെ ദുരൂഹതകള്‍ സിഐഎ അന്വേഷിക്കുന്നതിന് നെഹ്‌റു എതിരായിരുന്നു. നെഹ്‌റുവിന്റെ ദ്വിഭാഷിയും കൗണ്ടര്‍ ഏജന്റുമായിരുന്ന ഡോ. സത്യനാരായണന്‍ സിന്‍ഹയോട്, 1950 ല്‍ ജര്‍മ്മനിയിലെ ഏജന്റായ കാള്‍ ലിയോനാര്‍ഡും 1954 ല്‍ റഷ്യയുടെ എന്‍കെവിഡി ഏജന്റായിരുന്ന കൊസ്ലോവും ബോസ് സൈബീരിയായില്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരുന്നു. ഡോ.സിന്‍ഹ നേരിട്ട് നെഹ്‌റുവിനെ ഈ വിവരങ്ങള്‍ അറിയിക്കുമ്പോള്‍, അമേരിക്കന്‍ കൈകളാണ് ഈ പ്രചാരണത്തിനു പിന്നിലെന്നു പറഞ്ഞ് നെഹ്‌റു അവഗണിക്കുകയാണുണ്ടായത്. മറ്റൊരവസരത്തില്‍  സിഐഎയുടെ ചാരപ്പണിയും ഉണ്ടോയെന്ന് ഡോ. സിന്‍ഹയോട് നെഹ്‌റു ആരാഞ്ഞു. സിന്‍ഹ നേതാജിയുടെ വിഷയത്തില്‍ ഇടപെടുന്നത് നെഹ്‌റുവിന് ഇഷ്ടമല്ലായിരുന്നു. ”നിങ്ങള്‍ എത്രതവണ  യുഎസ് എംബസ്സിയില്‍ പോയിട്ടുണ്ട്. യുഎസ് ഏജന്റ് ആണോ നിങ്ങള്‍.” ഒരിക്കല്‍ സിന്‍ഹയോട് നെഹ്‌റു തട്ടിക്കയറുകയുമുണ്ടായി. വിശ്വസ്തനായിരുന്ന സിന്‍ഹയെ അന്നുമുതല്‍ നെഹ്‌റു അകറ്റിനിര്‍ത്തുവാന്‍ തുടങ്ങി. നേതാജി വിഷയത്തില്‍ സിഐഎയുടെ ഇടപെടല്‍ നെഹ്രുവിനെ പ്രകോപിപ്പിച്ചിരുന്നു.

യുകെയുടേയും യുഎസ്എയുടേയും രഹസ്യാന്വേഷണവിഭാഗങ്ങള്‍ ജപ്പാനിലും തെയ്‌വാനിലും 1945-46 കാലഘട്ടങ്ങളില്‍ അരിച്ചുപെറുക്കി നോക്കിയിട്ടും തെയ്‌പിയിലെ വിമാനാപകടത്തിന്റെ ഒരു തെളിവും ലഭിച്ചില്ല.

നേതാജിയെക്കുറിച്ച് സിഐഎയുടെ തിരച്ചില്‍ എന്നും ഉണ്ടായിരുന്നു. നേതാജിയെ അമേരിക്കയുടെ നിത്യശത്രുവായി കണക്കാക്കാന്‍ കാരണമുണ്ട്. 1945 നുശേഷം അമേരിക്കന്‍ സഖ്യശക്തികള്‍ക്കെതിരെ ഏഷ്യയിലെ രാജ്യങ്ങളുടെ ഒരു ഏകീകരണശ്രമത്തില്‍ നേതാജിയുടെ പങ്ക് വലുതായിരുന്നു. ഐഎന്‍എയുടെ പരാജയത്തിനു പകരമായി നല്‍കിയ ശക്തമായ തിരിച്ചടി ആയിരുന്നു അത്.  ഇന്ത്യയില്‍ നേതാജിയുടെ തൊട്ടുപിറകെ സിഐഎയുടെ ചാരന്മാരും എത്തിയിരുന്നു. ജീവനോടെ പിടിക്കപ്പെടാതിരിക്കാന്‍ എപ്പോഴും സൈനേഡ് ഗുളികകള്‍ കൈവശം വച്ചിരുന്നുവെന്ന് ഭഗ്‌വന്‍ജി പറയുമായിരുന്നു. (‘ഓയ് മഹാമാനബ് ആസെ’ എന്ന ഗ്രന്ഥം). ഇന്ത്യയില്‍  സിഐഎക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവാദമുണ്ടായിരുന്നു.  1960 കാലത്ത് ഇന്ത്യയിലെ സീനിയര്‍ ഇന്റലിജന്‍സ് ഓഫീസര്‍മാര്‍ക്ക് ഇന്ത്യന്‍ കൗണ്ടര്‍ ഇന്റലിജന്‍സ് നെറ്റ്‌വര്‍ക്ക് രൂപീകരിക്കാന്‍ സിഐഎ ട്രെയിനിങ് നല്‍കിയിരുന്നു.

സിഐഎയുടെ ഇന്ത്യയിലെ പഴയ റിപ്പോര്‍ട്ടുകള്‍ അടങ്ങുന്ന ഫയലാണ് പശ്ചിമ ബംഗാള്‍  വെളിപ്പെടുത്തിയ ഫയലുകളില്‍ ഒന്ന്. നേതാജി 1964 ഫെബ്രുവരിയോടെ ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ സാദ്ധ്യതയുണ്ടെന്നാണ് 1960 കളിലെ അവരുടെ റിപ്പോര്‍ട്ടുകളില്‍ കാണുന്നത്. പ്രായം നോക്കുമ്പോള്‍ നേതാജിക്ക് അന്ന് 67 വയസ്സുണ്ടാകും. നേതാജി റഷ്യയില്‍ നിന്നും ചൈനവഴി ഇന്ത്യയിലേക്കുവരാനുളള ശ്രമത്തെയായിരിക്കും സിഐഎ കണ്ടെത്തിയതെന്ന് ഗവേഷകര്‍ കരുതുന്നു.

1960-62 കാലഘട്ടങ്ങളില്‍ നേതാജിയെക്കുറിച്ച് രഹസ്യന്വേഷണവിഭാഗങ്ങള്‍  മുക്കിലും മൂലയിലും അന്വേഷണം നടത്തുന്നതിനോടൊപ്പം ചില പത്രലേഖകരേയും ചോദ്യംചെയ്തിരുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് മാത്രമല്ല, അമേരിക്കക്കാരും ബ്രിട്ടീഷുകാരും റഷ്യക്കാരും അന്വേഷണ വിഭാഗത്തില്‍പ്പെട്ടിരുന്നു. പ്രശസ്ത ലേഖകനായ ബാറുന്‍ സെന്‍ഗുപ്ത നേതാജിയെ സംബന്ധിച്ച് ഖോസ്ല കമ്മീഷന് നല്‍കിയ വിവരമാണിത്.

ഭഗ്‌വന്‍ജിയെ(നേതാജി) സംബന്ധിച്ച ചില വസ്തുതകള്‍ സിഐഎയുടെ ശ്രദ്ധയിലും പെട്ടിരുന്നു. ദല്‍ഹിയിലെ ഒരു പത്രത്തില്‍ 1986 ഫെബ്രുവരിയില്‍ വന്ന വാര്‍ത്ത അവര്‍ അവരുടെ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഫൈസാബാദിലെ ഭഗ്‌വന്‍ജി, നേതാജി തന്നെയാണന്ന് രാഷ്‌ട്രീയ നേതാവായ രാജ്‌നാരായണ്‍ വിശ്വസിച്ചിരുന്നുവെന്നും  ഭഗ്‌വന്‍ജിയുടെ മരണവാര്‍ത്ത അറിഞ്ഞ് അദ്ദേഹത്തെ ദുഃഖം സഹിക്കവയ്യാതെ രോഗഗ്രസ്ഥനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുമായിരുന്നു പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്.

നേതാജി റഷ്യയിലേക്ക് രക്ഷപ്പെട്ടു എന്നാണ് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗവും സൈന്യവും നടത്തിയ അന്വേഷണങ്ങളില്‍ കണ്ടെത്തിയത്.  ആ വിവരം ഇന്ത്യയിലെ കോണ്‍ഗ്രസ്സ് നേതാക്കന്മാരേയും അവര്‍ യഥാസമയം അറിയിച്ചിരുന്നു.

(അവസാനിച്ചു)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

India

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

Athletics

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

Kerala

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

Kerala

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.