ശബരിമല ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കുന്നതിന് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് തടസമെന്ന മട്ടില്‍ വാര്‍ത്ത കണ്ടു. (ജന്മഭൂമി 28/11/15) വാസ്തവത്തില്‍ ഇക്കാര്യത്തിലെങ്കിലും മുഖ്യമന്ത്രിയെ വെറുതെ വിടണം. വനംവകുപ്പു മന്ത്രിയും ദേവസ്വം വകുപ്പ് മന്ത്രിയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമാണീക്കാര്യത്തില്‍ മുന്‍കൈ എടുക്കേണ്ടത്. ദേശീയ തീര്‍ത്ഥാടന കേന്ദ്രമാക്കാനുള്ള നടപടികള്‍ കൈക്കൊള്ളേണ്ട മേല്‍പ്പറഞ്ഞ രണ്ടു മന്ത്രിമാര്‍ ഏകോപനത്തോടെ (രണ്ടുപേരും ഹിന്ദുക്കള്‍) നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചാല്‍ മുഖ്യമന്ത്രി തലത്തില്‍ അതിന് തടസ്സം സൃഷ്ടിക്കുമെന്ന് ആരും വിശ്വസിക്കില്ല.
അപ്പോള്‍ യഥാര്‍ത്ഥത്തില്‍ നടപടിയെടുക്കേണ്ട വനംമന്ത്രിയും ദേവസ്വം മന്ത്രിയും തന്നെയാണ് ജന്മഭൂമി ഉന്നയിച്ച പ്രശ്‌നത്തിന് മറുപടി പറയേണ്ടത്. പക്ഷേ ഹിന്ദുക്കളുടെ കാര്യത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ആളില്ലാത്തതിനാല്‍ ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന സ്വപ്‌നം ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ ഒതുങ്ങും.
കെ.വി.സുഗതന്‍
ആലപ്പുഴ
















