കണ്ണൂര്‍: പിടികിട്ടാപ്പുള്ളിയായ മോഷണക്കേസ് പ്രതിയെ നാലു വര്‍ഷത്തിന് ശേഷം കണ്ണൂര്‍ സിറ്റി പോലീസ് അറസ്റ്റ് ചെയ്തു. കതിരൂര്‍ തോട്ടുമ്മല്‍ സ്വദേശി ഷഫീര്‍ എന്ന ഷാഫി(31)ആണ് പിടിയിലായത്. 2011 ല്‍ കാഞ്ഞിര ദേശീയ യുവസംഘം വായനശാല കുത്തിത്തുറന്ന് 15,000 രൂപ വിലപിടിപ്പുള്ള സാധനങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയായിരുന്ന ഷഫീര്‍. ഇയാളെ കോടതി റിമാന്റ് ചെയ്തു.
















