Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ കേരളോത്സവത്തിന് ഒരുക്കങ്ങളായി; കായിക മത്സരങ്ങള്‍ നാളെ തുടങ്ങും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 09:46 pm IST
in Kannur

കണ്ണൂര്‍: 9 മുതല്‍ 13 വരെ കതിരൂരിലും തലശ്ശേരിയിലുമായി നടക്കുന്ന ജില്ലാ കേരളോത്സവത്തിന് ഒരുക്കങ്ങളായി. കായികമത്സരങ്ങള്‍ 9 മുതല്‍ 12 വരെയും കലാമത്സരങ്ങള്‍ 12, 13 തീയതികളിലും നടക്കുമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി.ദിവ്യ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 12 ന് ഉച്ചയ്‌ക്ക് 2 മണിക്ക് കതിരൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്തുനിന്ന് ഘോഷയാത്ര സംഘടിപ്പിക്കും. 3 മണിക്ക് കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം നിര്‍വഹിക്കും.

കലാമത്സരങ്ങളില്‍ 54 ഇനങ്ങളിലും കായിക മത്സരങ്ങളില്‍ 13 അത്‌ലറ്റിക്‌സ് ഇനങ്ങളിലും 10 നീന്തല്‍ ഇനങ്ങളിലും 12 ഗെയിംസ് ഇനങ്ങളിലും കളരിപ്പയറ്റിലുമാണ് മത്സരം. ഈ വര്‍ഷം മുതല്‍ കലാമത്സരങ്ങളില്‍ ചെണ്ടമേളവും കായിക മത്സരങ്ങളില്‍ പഞ്ചഗുസ്തിയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. വിജയികള്‍ക്ക് 20 മുതല്‍ 24 വരെ കോഴിക്കോട് നടക്കുന്ന സംസ്ഥാന കേരളോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും. സംസ്ഥാനതലത്തിലെ 18 ഇനങ്ങളിലെ വിജയികള്‍ക്ക് ജനുവരി 12 മുതല്‍ ഛത്തീസ്ഗഢില്‍ നടക്കുന്ന ദേശീയ യുവോത്സവത്തില്‍ പങ്കെടുക്കാം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടന്ന സമയമായതിനാല്‍ ഈ വര്‍ഷം ഗ്രാമപഞ്ചായത്ത് തലത്തില്‍ കേരളോത്സവം നടത്താതെ ബ്ലോക്കുകളിലേക്ക് നേരിട്ട് എന്‍ട്രി ക്ഷണിച്ചാണ് മത്സരങ്ങള്‍ നടത്തിയത്.

മാലിന്യ സംസ്‌ക്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മാതൃക സൃഷ്ടിക്കുന്നതിനായി ഒരു ഹരിത കലോത്സവമായാണ് ഈ വര്‍ഷത്തെ ജില്ലാ കേരളോത്സവം സംഘടിപ്പിക്കുന്നതെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. കായിക മത്സരങ്ങളില്‍ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ്‌ബോള്‍ എന്നിവ തലശ്ശേരി സ്റ്റേഡിയത്തിലും നീന്തല്‍ ജഗന്നാഥ ക്ഷേത്രക്കുളത്തിലും, കബഡി കതിരൂര്‍ ഇഎംഎസ് സ്മാരക സ്റ്റേഡിയത്തിലും നടക്കും. ആര്‍ച്ചറി മത്സരം കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജിലും ഷട്ടില്‍ ബാഡ്മിന്റണ്‍ കൂത്തുപറമ്പ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും, വോളിബോള്‍ ചമ്പാട് സ്റ്റേഡിയത്തിലും ക്രിക്കറ്റ്, വടംവലി എന്നിവ കതിരൂരിലും ഉക്കാസ് മൊട്ടയിലുമായി നടക്കും. അത്‌ലറ്റിക്‌സ് തലശ്ശേരി സ്റ്റേഡിയത്തിലും കളരിപ്പയറ്റ്, പഞ്ചഗുസ്തി എന്നിവ കതിരൂര്‍ ഹൈസ്‌ക്കൂളിലും നടക്കും. രചനാ മത്സരങ്ങളും നാടകവും ഡിസംബര്‍ 12ന് കതിരൂര്‍ പഞ്ചായത്ത് ഹാളില്‍ നടക്കും. 13ന് വിവികെ, കണ്ണൂര്‍ സലീം, രാഘവന്‍ മാസ്റ്റര്‍, ഇഎംഎസ്, പി.എസ്.കരുണാകരന്‍ എന്നിവരുടെ പേരിലുള്ള 5 വേദികളിലായാണ് കലാമത്സരങ്ങള്‍ നടക്കുക. വൈകിട്ട് നടക്കുന്ന സമാപന സമ്മേളനം ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ ഉദ്ഘാടനം ചെയ്യും.

കേരളോത്സവത്തിലെ വിജയികള്‍ക്ക് പിഎസ്‌സി നിയമനങ്ങള്‍ പോലുള്ള കാര്യങ്ങളില്‍ വെയിറ്റേജ് നല്‍കണമെന്ന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞു. കാലാനുസൃതമായി കലോത്സവ മാന്വല്‍ പരിഷ്‌കരിക്കുകയാണെങ്കില്‍ മത്സരങ്ങളില്‍ ജനപങ്കാളിത്തം വര്‍ധിപ്പിക്കാനാകുമെന്നും അവര്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ യുവജനക്ഷേമ ബോര്‍ഡ് ജില്ലാ പ്രോഗ്രാം ഓഫീസര്‍ പി.പ്രണീത, കേരളോത്സവത്തിന്റെ സംഘാടകസമിതി ചെയര്‍പേഴ്‌സണ്‍ കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ഷീബ, കണ്‍വീനര്‍ കെ.വി.പവിത്രന്‍, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ.വി.സുമേഷ്, ടി.ടി.റംല, സെക്രട്ടറി എം.കെ.ശ്രീജിത്ത് എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമേഷ്യയിലെ സംഘർഷം, ദുർബല മൺസൂൺ ആശങ്ക; പ്രതിസന്ധിയിലും ഭാരതം തളരില്ലെന്ന് ആർബിഐ

Kerala

കൈക്കൂലിക്കാരില്‍ സെക്രട്ടറിമാര്‍ മുതല്‍ സ്വീപ്പര്‍മാര്‍ വരെ; തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ വന്‍ ക്രമക്കേടെന്ന് വിജിലന്‍സ്

Samskriti

കംസന്റെ രാജധാനിയായ മഥുരയിലെ കോട്ടയിലാണ് ശ്രീകൃഷ്ണന്‍ ജനിച്ചത്, ആ ജന്മസ്ഥലത്ത് വിക്രമാദിത്യന്‍ നിര്‍മിച്ച ക്ഷേത്രം ഔറംഗസേബ് തകര്‍ത്ത് പള്ളി പണിതു

Health

സ്ട്രെസ് മുതൽ ഉറക്കമില്ലായ്‌മയ്‌ക്ക് വരെ പരിഹാരം നൽകുന്ന അത്ഭുതകരമായ ആരോഗ്യഗുണങ്ങൾ അടങ്ങിയ ജ്യൂസ്

Kerala

സിക്കിം തുരങ്ക ദുരന്തം: അനീഷ് മോഹന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

പുതിയ വാര്‍ത്തകള്‍

കഥ കവിതയാകുന്ന രചനാസൗന്ദര്യം

ഇന്നും മഴ ജാഗ്രത; രണ്ടിടത്ത് യെല്ലോ അ‌ലർട്ട്

പാക്കിസ്ഥാനിൽ ഭീകരാക്രമണം: 15 സുരക്ഷാ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു

കോർപ്പറേറ്റ് ലീഡർമാർക്കും രാഷ്‌ട്രീയക്കാർക്കും തങ്ങളുടെ പദവികളിൽ വലിയ സ്ഥാനക്കയറ്റവും അധികാരവും

രാമായണ അറിവുകള്‍: തുളസി മാനസ് മന്ദിറിലുണ്ട് രാമചരിതമാനസിന്റെ കൈയെഴുത്തു പ്രതി

തുകയുടെ സ്രോതസ്സ് അറിയില്ല: മലപ്പുറത്ത് ബാങ്കിൽ നിന്നും ഇടനിലക്കാരൻ പിൻവലിക്കാൻ ശ്രമിച്ചത് കോടികൾ, സൈബർ ക്രൈം പൊലീസിന്റെ സമയോചിത ഇടപെടൽ

യമദേവന്റെ ദിക്കായ തെക്കിന്, കാലനും കാലനായ ശിവന്‍ നാഥനായി, രാമന്റെ നാഥനായി, ഈശ്വരനായി രാമേശ്വരന്‍ എന്ന നാമത്തില്‍ ജ്യോതിര്‍ലിംഗമായി ഇവിടെ വാണരുളുന്നു

രാമസ്പര്‍ശം-8: ശിവധനുസ്സ് ഒടിഞ്ഞ നിമിഷം

161 ഡിവൈഎസ്പിമാര്‍ക്ക് മാറ്റം, ബൈജു പൗലോസ് ആലുവ ഡിവൈഎസ്പി

പ്രൊഫ. ഡോ. സുജ പി. ദേവിപ്രിയ, ഡോ. റിയ കെ. അലക്‌സ്‌

ഡോ. സുജ പി. ദേവിപ്രിയക്കും ഡോ. റിയ കെ. അലക്‌സിനും ദേശീയ നേട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.