മട്ടന്നൂര്‍: വ്യാപാരി വ്യവസായി ഏകോപന സമിതി മര്‍ച്ചന്റ് വെല്‍ഫേര്‍ സൊസൈറ്റി മട്ടന്നൂര്‍ മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ പെന്‍ഷന്‍ പദ്ധതി ഉദ്ഘാടനവും വിവിധ മേഖലകളില്‍ മികവ് തെളിയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും നടന്നു. ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ പി.പി.അശോകന്‍ ഉദ്ഘാടനം ചെയ്തു. എ.സുധാകരന്‍ അധ്യക്ഷത വഹിച്ചു. പി.വി.മോഹനന്‍, മുസ്തഫ ദാവാരി, ബിജു വിജയന്‍, പി.വി.വിജയന്‍, കെ.അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു.
















