Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

കൃഷിക്ക് കളമൊരുക്കി അപ്പര്‍കുട്ടനാട് ഇടമഴയില്‍ മനംനൊന്ത് നെല്ല് കര്‍ഷകര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2015, 09:30 pm IST
inPathanamthitta

തിരുവല്ല: ഒരിടവേളയ്‌ക്ക് ശേഷം മഴവീണ്ടും കനത്തതിന്റെ ആശങ്കയിലാണ് അപ്പര്‍കുട്ടനാട്ടിലെ നെല്‍കര്‍ഷകര്‍. ഒട്ടുമി ക്ക പാടശേഖരങ്ങളിലും നവംബര്‍ അവസാനത്തോടെ വിത്തിറക്കിയിരുന്നു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ വി ത്തുകള്‍ നശിച്ചുപോയതാണ് കര്‍ഷകര്‍ ക്ക് തിരിച്ചടിയായത്. മഴ അല്പം ശമിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ വീണ്ടും വിത്ത് വിതച്ചെങ്കിലും രണ്ടുദിവസമായി തുടര്‍ന്ന് പെയ്യുന്ന മഴ കര്‍ഷകരെ ആശങ്കയിലാക്കിയിട്ടുണ്ട്. ഇതുമൂലം പാടശേഖരങ്ങളില്‍ കയറിയ മഴവെള്ളം വറ്റിക്കുന്ന തിരക്കിലാണ് കര്‍ഷകര്‍. ഇനിയും മഴകനത്താല്‍ വീണ്ടും വിത്ത് നശിച്ചുപോകാന്‍ ഇടയാക്കും. ഇത് കര്‍ഷകര്‍ക്ക് വലിയ നഷ്ടത്തിന് ഇടയാക്കും.

ഇപ്പോള്‍ വിത്തുവിതച്ച പാടങ്ങളിലെ വിളവെടുപ്പ് വൈകുമെന്നതും കര്‍ഷകരെ വിഷമവൃത്തത്തിലാക്കുന്നണ്ട്. ഡിസംബറില്‍ വിതയ്‌ക്കുന്ന പാടങ്ങളില്‍ ഏപ്രില്‍ അവസാനത്തോ ടെയേ നെല്ല് പൂര്‍ണ്ണമായ വളര്‍ ച്ചയിലെത്തു. കൊയ്‌ത്ത് ആരംഭിക്കേണ്ട മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ സാധാരാണയായി ഉണ്ടാകുന്ന വേനല്‍മഴ കര്‍ഷകര്‍ക്ക് ഏറെ ദുരിതംവിതയ് ക്കാറുണ്ട്. 2007ലും 2008ലും ഇത്തരത്തില്‍ വന്‍കൃഷിനാശം ഈ മേഖലയില്‍ ഉണ്ടായിരുന്നു.

വിത്തുവിതച്ച പാടത്ത് വെള്ളക്കെട്ട് ഉണ്ടായതിനെ തുടര്‍ന്ന് വെള്ളംവറ്റിച്ച് നിരണത്തെ ചി ല പാടങ്ങളില്‍ വീണ്ടും വിത്തറക്കിയിരുന്നു. എടയോടിച്ചെമ്പ് എ-ബി പാടങ്ങളില്‍ ഇറക്കിയ വിത്തുകള്‍ ഒന്നടങ്കം നശിച്ചുപോയിരുന്നു. എടയോടിചെമ്പ് 1-2 പാടശ്ശേഖരങ്ങളിലെ 200 ഏക്കറില്‍ വിതച്ച വിത്തുകളും 15 ദിവസത്തിനുള്ളില്‍ വെള്ളംകയറിയതിനെ തുടര്‍ന്ന് നശിച്ചിരുന്നു. കൃഷിവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ലക്ഷങ്ങളുടെ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. 8000 കിലോ വിത്ത് വീണ്ടും എത്തിച്ചാണ് വെള്ളംകയറിയ പാടങ്ങളില്‍ വീണ്ടും വിത്തിറക്കിയത്. പാടശേഖരങ്ങളില്‍ കയറിയ വെള്ളം പൂര്‍ണമായി ഇറങ്ങിയാല്‍ മാത്രമേ ഞാറ് നടാനാകൂ.

ജില്ലയില്‍ ഏറ്റവുമധികം നെല്‍ക്കൃഷിയുള്ള പെരിങ്ങര പഞ്ചായത്തില്‍ 1500 ഏക്കറിലധികം പാടങ്ങളിലാണ് ഇത്തവണ കൃഷിയിറക്കാന്‍ വൈകിയത്. പെരിങ്ങരയില്‍ പടവിനകം എ-ബി, കൈപ്പുഴാക്ക, വേങ്ങല്‍ എന്നീ പാടശേഖരങ്ങളില്‍ രണ്ടാഴ്ചമുമ്പ് വിത്തിറക്കിയെങ്കിലും അപ്രതീക്ഷിതമായി മഴഉണ്ടായത് മഴതിരിച്ചടിയായി. വളവനാരി, ചാത്തങ്കരി, കൂരച്ചാല്‍, വടവടി, കോടങ്കരി തുടങ്ങിയ വലിയപാടങ്ങളില്‍ ലക്ഷക്കണക്കിന് രൂപ ചിലവഴിച്ചാണ് കര്‍ഷകര്‍ കൃഷിയിറക്കിയത്.

മേഖലയിലെ പലഭാഗത്തും ഇപ്പോഴും കൃഷിയിറക്കാന്‍ വയ്യാത്ത അവസ്ഥയും നിലനില്‍ക്കുന്നുണ്ട്. ചിലയിടങ്ങളില്‍ മഴവെള്ളം പൂര്‍ണമായി പുറത്തുപോകാതെ പോളമൂടിയ അവസ്ഥയിലാണ്. വരുംദിവസങ്ങളില്‍ വെള്ളംകയറിയ പാടങ്ങളിലെ വറ്റിക്കല്‍പ്രക്രീയ പൂര്‍ത്തിയാക്കും.

തുലാവര്‍ഷം ശമിക്കാത്തതുമൂലം പമ്പയില്‍ വെള്ളം ഉയര്‍ന്നുനില്‍ക്കുന്നതാണ് പാടങ്ങ ള്‍ തോര്‍ന്ന് കൃഷിക്ക് സജജ്മാകാന്‍ വൈകുന്നത്. ഇതോടൊപ്പം കാര്‍ഷിക കലണ്ടര്‍ തയ്യാറാക്കാന്‍ അധികൃതര്‍ക്ക് കഴിയാതിരിക്കുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയായിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് തിരക്കിലായതിനാല്‍ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള കര്‍ഷകയോഗങ്ങളോ വിലയിരുത്തലുകളോ നടന്നില്ല. കൂലിസംബന്ധിച്ചും കൊയ്‌ത്തുയന്ത്രം എത്തിക്കുന്നത് സംബന്ധിച്ചും ഒരറിയിപ്പുമുണ്ടായില്ല. മഴ ഇനിയും കനക്കാതിരുന്നാല്‍ ഡിസംബര്‍ ആദ്യപകുതിയോടെ വിളവിറക്കല്‍ പ്രക്രീയ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും പാടശേഖരസമിതിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

India

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

Kerala

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

Kerala

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

Kerala

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ഇന്ത്യൻ പൈലറ്റ് ഫ്ലൈറ്റ് തകർക്കാൻ ശ്രമിച്ചപ്പോൾ, ഒമാനി പൈലറ്റ് അത് തടയാൻ നോക്കിയതാണ് ; വെളുപ്പിക്കലിന്റെ മാരക വേർഷനുമായി മലയാളി ജിഹാദികൾ

സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് മദ്യക്കുപ്പികളും കല്ലുകളും വലിച്ചെറിഞ്ഞ സംഭവം : ഉന്നത വിദ്യാഭ്യാസവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചു

ഹൃദ്രോഗം നേരത്തെ കണ്ടെത്തിയാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങാം: ഡോ. അജയകുമാർ

ലോക ഹൃദയദിനത്തിൽ ചലിക്കുന്ന ഹൃദയം സൃഷ്ടിച്ച് മെഡിട്രീനയും സെന്റ് ജോൺസും; ഇരട്ട റെക്കോർഡ് നേട്ടം

റെയില്‍വേയില്‍ ടിക്കറ്റ്പ രിശോധന കര്‍ശനമാക്കി; പിടികൂടിയാല്‍ കനത്ത ശിക്ഷ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.