വാഷിങ്ടണ്‍: കാലിഫോര്‍ണിയയിലെ സാമൂഹ്യ സേവന കേന്ദ്രത്തില്‍ ആക്രമണം നടത്തിയ ദമ്പതികള്‍ക്ക് ഭീകര സംഘടനകളുമായി ബന്ധമില്ലെന്ന് വൈറ്റ് ഹൗസ്. എഫ്ബിഐ ഡയറക്ടര്‍, അറ്റോര്‍ണി ജനറല്‍, ആഭ്യന്തര സുരക്ഷാ സെക്രട്ടറി തുടങ്ങിയവരുമായി പ്രസിഡന്റ് ഒബാമ നടത്തിയ കൂടിക്കാഴ്ചയ്‌ക്കു ശേഷമാണ് വൈറ്റ് ഹൗസിന്റെ പ്രതികരണം.
അന്വേഷണം പുരോഗമിക്കുന്നുവെന്നും, ഇവരെ ഭീകര സംഘടനകളുമായി ബന്ധിപ്പിക്കുന്ന തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കിയെന്നും വൈറ്റ് ഹൗസ്.
ആക്രമണവുമായി ബന്ധപ്പെട്ട കാര്യങ്ങളും അന്വേഷണ വിവരങ്ങളും ഉദ്യോഗസ്ഥര്‍ ഒബാമയെ ധരിപ്പിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സുരക്ഷാ ഏജന്‍സികള്‍ക്ക് ഒബാമ നിര്‍ദേശം നല്‍കിയെന്നും വൈറ്റ് ഹൗസ് വക്താവ് വ്യക്തമാക്കി.
















