കണ്ണൂര്‍: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്റെ ഭാഗമായി ബി.എല്‍ഒമാരെ ഉപയോഗിച്ച് പ്രവാസികളായ വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടി പിന്‍വലിക്കണമെന്ന് ജില്ലാ മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതി യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ.എം.സൂപ്പി അധ്യക്ഷത വഹിച്ചു. വി.കെ.അബ്ദുല്‍ ഖാദര്‍ മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുറഹ്മാന്‍ കല്ലായി സ്വാഗതം പറഞ്ഞു.
















