കണ്ണൂര്‍: എംഎല്‍എ യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 34 ലക്ഷം രൂപ ചെലവഴിച്ച് ‘ഭിന്നശേഷിയുള്ളവര്‍ക്ക് മുച്ചക്ര വാഹനം വിതരണ ഉദ്ഘാടനം സ്പീക്കര്‍ എന്‍.ശക്തന്‍ നിര്‍വ്വഹിച്ചു. ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ആദ്യഘട്ടമായി 15 പേര്‍ക്കാണ് മുചക്രവാഹനം നല്‍കിയത്. പരിപാടിയില്‍ അബ്ദുള്ളകുട്ടി എംഎല്‍എ അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, കൗണ്‍സിലര്‍മാരായ സുമാ ബാലകൃഷ്ണന്‍, അഡ്വ.ലിഷാ ദീപക്, പി.കെ.രാഗേഷ്, ഡിസിസി ജനറല്‍ സെക്രട്ടറി കെ.പ്രമോദ്, കണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി.രവീന്ദ്രന്‍, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി.താഹിര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















