Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒരു ഗ്രന്ഥവിപ്ലവം നമുക്ക് സാധിക്കില്ലേ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2015, 09:18 pm IST
inVicharam

വായനശീലത്തെ പതിത്വം കല്‍പിച്ച് എന്നേ നാം പുറന്തള്ളി. ഫലമോ വായന, സാഹിത്യം, വായനശാല, മലയാളം തുടങ്ങിയപദങ്ങള്‍ ശ്ലീലമില്ലായ്‌മയുടെ പര്യായങ്ങളായി പുതുതലമുറ ഗ്രഹിച്ചു. ശ്മശാനം പോലെ പോകാനാഗ്രഹിക്കാത്ത സ്ഥലമാണ് അവര്‍ക്കിന്ന് വായനശാല. ബൈക്കുകളുടേയും കാറുകളുടേയും, സി.സി വര്‍ദ്ധകച്ചര്‍ച്ചകളും മൊബൈല്‍, ഇന്റര്‍നെറ്റ്, ജി.ബി, റാം മുതലായവയുടേയും മാത്രമായി ലോകം.

വാഹനാപകടങ്ങളിലെ (മൃത)ശരീരങ്ങള്‍ സെല്‍ഫിക്കുള്ള ഉശിരന്‍ വിഭവമായി. ഇന്റര്‍നെറ്റിലെ ചിലന്തിപ്പശയില്‍ ഒട്ടിപ്പിടിച്ചുപോയ മലയാളയുവത്വത്തെ വായനയുടെ കടലില്‍ നീരാട്ടിനിറക്കാന്‍ ചെറിയ ശ്രമമൊന്നും പോരാ. പാഠപുസ്തകത്തിന് പുറത്തുള്ളതൊന്നും വായിക്കരുത് എന്ന രക്ഷിതാക്കളുടെ നിര്‍ബ്ബന്ധത്തില്‍ വിപ്ലവത്തിന്റെ കതിന പൊട്ടിക്കാനുള്ള കാലം വല്ലാതെ കഴിഞ്ഞുപോയിരിക്കുന്നു. നീ നിന്റെ കാര്യം മാത്രം നോക്കണം എന്ന ആവര്‍ത്തിച്ചുള്ള സ്വാര്‍ത്ഥത വൃദ്ധസദനങ്ങളെ സൃഷ്ടിക്കുന്നുണ്ടെന്നും സ്‌നേഹത്തിന്റേയും കരുതലിന്റേയും ചരടില്‍ മക്കളെ കെട്ടിയിടാന്‍ വായന അത്യന്താപേക്ഷിതമാണെന്നും അവര്‍ തിരിച്ചറിയണം.

വര്‍ഷം തോറും കേരളത്തില്‍ വിറ്റഴിയുന്ന പുസ്തകങ്ങളുടെ എണ്ണം പരിശോധിച്ച് വായന മരിക്കുന്നില്ല എന്ന തീര്‍പ്പില്‍ എത്തിച്ചേരുന്നത് മൗഢ്യമാണ്. സര്‍ക്കാര്‍ ഗ്രാന്റില്‍ ഗ്രന്ഥശാലാസംഘത്തിന്റെ അംഗലൈബ്രറികള്‍ വാങ്ങിക്കൂട്ടുന്ന പുസ്തകങ്ങളില്‍ ഭൂരിഭാഗവും കുംഭകര്‍ണ്ണനിദ്രയിലാണ്. ഗ്രന്ഥശാലകളുടെ ഗ്രേഡ് നിലനിര്‍ത്താനോ മെച്ചപ്പെടുത്താനോ വേണ്ടി പുസ്തകങ്ങളുടെ ഇല്ലാത്ത വിതരണം രജിസ്റ്ററില്‍ എഴുതിച്ചേര്‍ക്കാന്‍ വിധിക്കപ്പെട്ടവരാണ് കൂടുതല്‍ ഗ്രന്ഥശാലാഭാരവാഹികളും. ഇ-വായന സജീവമാണെന്ന് വാദിക്കുന്നവരുണ്ട്. എന്നാല്‍ അതെത്രത്തോളം ഗൗരവമാണെന്ന് ആത്മപരിശോധന നടത്തണം.

വായനയെ ജീവശ്വാസംപോലെ അനിവാര്യതയാക്കി തിരികെയെത്തിക്കാന്‍ എന്തെല്ലാം നമുക്ക് ചെയ്യാന്‍ കഴിയും എന്ന ചോദ്യം ഇവിടെയാണ് ഗൗരവമാകുന്നത്. ഏതുപാഠ്യപദ്ധതിയിലും മാതൃഭാഷാപഠനം നിര്‍ബ്ബന്ധമാക്കുക എന്നത് ഒരാശയമാണ്. കോടികള്‍ വരുമാനമുള്ള എന്‍ട്രന്‍സ് കോച്ചിംഗ് സെന്ററുകളുടെ പരസ്യത്തില്‍ മലയാളം അധ്യാപകരെ ആവശ്യമുണ്ട് എന്ന പരസ്യം സങ്കല്‍പിക്കുമ്പോള്‍ തന്നെ ഈ നാടുമാറാനുള്ള സാധ്യതയുണ്ട് എന്നുതോന്നുന്നില്ലേ. കേരളസംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനം പത്തുലക്ഷം രൂപയ്‌ക്കുപകരം ഒമ്പതുലക്ഷവും ഒരുലക്ഷം രൂപയുടെ പുസ്തകങ്ങളും എന്നുമാറ്റിയാല്‍ ആരെങ്കിലും ഭാഗ്യക്കുറി വാങ്ങാതിരിക്കുമോ? ആര്‍ജ്ജവമുള്ള ഒരു സര്‍ക്കാറിനുമാത്രം ചെയ്യാന്‍ കഴിയുന്ന കാര്യങ്ങളാണ് മുകളില്‍ പറഞ്ഞത്. എന്നാല്‍ സര്‍ക്കാറിനെ പ്രതീക്ഷിക്കാതെ നമുക്കെന്തുചെയ്യാന്‍ കഴിയും എന്ന ചോദ്യത്തിനും ഇക്കാര്യത്തില്‍ വളരെ പ്രസക്തിയുണ്ട്.

മലയാളത്തില്‍ ഒപ്പിടാന്‍ കുട്ടികളെ ശീലിപ്പിക്കുക എന്നത് അനുകരണീയ മാതൃകയാണ്. വിവാഹങ്ങള്‍ക്കും ഗൃഹപ്രവേശച്ചടങ്ങുകള്‍ക്കും മറ്റും വസ്ത്രങ്ങള്‍, അലങ്കാരവസ്തുക്കള്‍ തുടങ്ങിയവയ്‌ക്ക് പകരം പുസ്തകങ്ങള്‍ സമ്മാനമായി നല്‍കിയാല്‍ മതി എന്നുതീരുമാനിച്ചാല്‍ ധവളവിപ്ലവം പോലൊരു ഗ്രന്ഥവിപ്ലവം നമുക്ക് സാധിക്കില്ലേ. ഇതെത്രത്തോളം പ്രയോജനപ്പെടും എന്നാണ് ചോദ്യമെങ്കില്‍ നൂറുപേര്‍ക്ക് നല്‍കിയാല്‍ പത്തുപേര്‍ക്കെങ്കിലും എന്നാണ് ഉത്തരം. കേരളത്തിലെ ഭാഷാസ്‌നേഹികളും മലയാളം അധ്യാപകരും ഇതൊരു വെല്ലുവിളിയായി ഏറ്റെടുത്താല്‍ തന്നെ ഗുണപരമായ ഒരു തിരിച്ചറിവുസന്ദേശം സമൂഹത്തില്‍ പടരും. മൊബൈല്‍ഫോണിലേക്ക് തലകുനിഞ്ഞുപോയ നമ്മുടെ മക്കളില്‍ ചിലരേയെങ്കിലും ബൗദ്ധികമായി തന്റേടമുള്ളവരാക്കാന്‍ ശേഷിയുള്ളത്ര ശക്തമായ ഒരു പ്രവര്‍ത്തനമായിരിക്കും അതെന്നുള്ളത് നിശ്ചയമാണ്.

ഡോ. വിജേഷ് പെരുംകുളം,

കൊട്ടാരക്കര

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

Entertainment

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

Kerala

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

പുതിയ വാര്‍ത്തകള്‍

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

വൈവാഹിക തര്‍ക്കത്തിനിടെയുള്ള വ്യാജ പോക്‌സോ കേസ് : ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി, മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ക്കശമാക്കി

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.