സമരം തീര്‍ത്തില്ലെങ്കില്‍ നിരാഹാരത്തിനെന്ന് തൊഴിലാളികള്‍
തൊടുപുഴ: പൈങ്കുളം എസ്എച്ച് ഹോസ്പിറ്റല്‍ ജീവനക്കാര്‍ വേതനവര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സത്യാഗ്രഹ സമരം 14-ാം ദിവസത്തിലേക്ക് കടന്നു.സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബിഎംഎസ് മേഖല സമിതിയുടെ നേതൃത്വത്തില്‍ എസ്എച്ച് ഹോസ്പിറ്റല്‍ മുമ്പിലേക്ക് നടന്ന ബഹുജന മാര്‍ച്ച് പാറ ജംഗ്ഷനില്‍ പോലീസ് തടഞ്ഞ് ജീവനക്കാരെയും ബിഎംഎസ് ഭാരവാഹികളെയും ലാത്തിചാര്‍ജ് ചെയ്തതില്‍ ബിഎംഎസ് മേഖല സമിതി പ്രതിഷേധിച്ചു. തികച്ചും ന്യായമായ തൊഴിലാലി സമരം എത്രയും പെട്ടന്ന് ഒത്തുതീര്‍പ്പാക്കാത്ത പക്ഷം കോതമംഗലം പ്രോവിഷല്‍ ഹൗസിലേക്കും ബിഷപ്പ് ഹൗസിലേക്കും നിരാഹാരം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ വ്യാപിക്കുമെന്ന് ബിഎംഎസ് ജില്ലാസെക്രട്ടറി സിബി വര്‍ഗീസ് അറിയിച്ചു
















