കണ്ണൂര്‍: കേരളത്തിലെ പരസ്യ മേഖലയിലെ പുതിയ കൂട്ടായ്‌മയായ കേരള അഡ്വര്‍ടൈസിംഗ് ഫെഡറേഷന്റെ ലോഗോ സിനിമാതാരം മുകേഷ് എറണാകുളത്ത് പ്രകാശനം ചെയ്തു. സംസ്ഥാന പ്രസിഡണ്ട് എം.വി.പ്രസാദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.എസ്.മുരളീമോഹന്‍, ട്രഷറര്‍ ബി.സുനില്‍ കുമാര്‍, ജോയിന്റ് സെക്രട്ടറി മാനേജ് ഇട്ടിച്ചെറിയ, തിരുവനന്തപുരം-കൊല്ലം സോണ്‍ സെക്രട്ടറി ആര്‍.സജീവ് കുമാര്‍, കോട്ടയം സോണ്‍ പ്രസിഡണ്ട് പി.ബി.സജി, കണ്ണൂര്‍ സോണ്‍ സെക്രട്ടറി ടി.മിലേഷ് കുമാര്‍, മീനാ മനോജ് എന്നിവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം-കൊല്ലം സോണ്‍ പ്രസിഡണ്ട് കെ.ആര്‍.ജി.ഉണ്ണിത്താന്‍ നന്ദി പറഞ്ഞു.
















