കണ്ണൂര്‍: പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ജനപ്രതിനിധികള്‍ക്ക് കിലയുടെ ഏകദിന പരിശീലനം നാളെ മുതല്‍ 11 വരെ കണ്ണൂര്‍ ജില്ലയില്‍ നടക്കും. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭകള്‍ എന്നിവകളിലെ ജനപ്രതിനിധികള്‍ക്ക് രാവിലെ 9.30മുതല്‍ വൈകു.4.30വരെ വിവിധ ബ്ലോക്ക് പഞ്ചായത്തുഹാളുകളിലും തളിപ്പറമ്പ് ഇന്‍ഡോര്‍ പാര്‍ക്കിലും കതിരൂര്‍ ഗ്രാമപഞ്ചായത്ത് ഹാളിലും വെച്ചായിരിക്കും പരിശീലനം.
നാളെ ചെറുതാഴം, ഏഴോം, മാടായി, മാട്ടൂല്‍, പട്ടുവം, ചെങ്ങളായി, കുറുമാത്തൂര്‍, പരിയാരം ഗ്രാമപഞ്ചായത്തുകള്‍ക്കും കല്യാശേരി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തുകള്‍ക്കും ആന്തൂര്‍ മുനിസിപ്പാലിറ്റിക്കും തളിപ്പറമ്പ് കാഞ്ഞിരങ്ങാടിലെ ഇന്‍ഡോര്‍ പാര്‍ക്കിലും കൊളച്ചേരി, കടമ്പൂര്, ചെമ്പിലോട്, മുണ്ടേരി, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകള്‍ക്കും എടക്കാട് ബ്ലോക്ക് പഞ്ചായത്തിനും എടക്കാട് ബ്ലോക്ക് പഞ്ചായത്ത് ഹാളിലും അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാട്, ധര്‍മ്മടം, എരഞ്ഞോളി, ന്യൂമാഹി ഗ്രാമപഞ്ചായത്തുകള്‍ക്കും തലശ്ശേരി ബ്ലോക്ക് പഞ്ചായത്തിനും തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിലും കോട്ടയം, തൃപ്പങ്ങോട്ടൂര്‍, ചിറ്റാരിപ്പറമ്പ് ഗ്രാമപഞ്ചായത്തുകള്‍ക്കും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്തിനും കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് ഹാളിലുമാണ് പരിശീലനം നടക്കുക. ഫോണ്‍: 9446672543, 9446658025.
പ്രതികരിക്കാൻ ഇവിടെ എഴുതുക: