തലശ്ശേരി: കതിരൂര്‍ ശ്രീ സൂര്യനാരായണ ക്ഷേത്രത്തിനു വേണ്ടി കതിരൂര്‍ ടൗണില്‍ ക്ഷേത്രത്തിന്റെ സത്രം സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിര്‍മ്മിച്ച ഭണ്ഡാരപ്പുരയുടെ ഉദ്ഘാടനച്ചടങ്ങ് നാളെ രാവിലെ 9.30 ന് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ക്ഷേത്രം മുന്‍ ട്രസ്റ്റി ബോര്‍ഡ് അംഗം ടി.വി.രാഘവന്‍ സ്വന്തം ചെലവില്‍ നിര്‍മ്മിച്ച ഭണ്ഡാരപ്പുരയുടെ ഏറ്റുവാങ്ങല്‍ ചടങ്ങും ഉദ്ഘാടനവും മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി നിര്‍വഹിക്കും. ചടങ്ങില്‍ കതിരൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.ഷീബ അധ്യക്ഷത വഹിക്കും. പത്രസമ്മേളനത്തില്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ടി.വി.രാജേഷ്, മെമ്പര്‍ ഒ.ഹരിദാസ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.സി.സദാനന്ദന്‍, സേവാസമിതി സെക്രട്ടറി കെ.വി.രജീഷ്, ജോയന്റ് സെക്രട്ടറി കെ.രഞ്ചിത്ത് എന്നിവര്‍ പങ്കെടുത്തു.
















