സ്വന്തം ലേഖകന്‍
കണ്ണൂര്‍: കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തിന് അനുവദിച്ച ഫുഡ്പാര്‍ക്ക് യൂണിറ്റ് കേരളത്തില്‍ നഷ്ടമാകാന്‍ സാധ്യത. സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണ് ഫുഡ് പാര്‍ക്ക് നഷ്ടപ്പെടുന്നതിലേക്ക് വഴിതെളിച്ചിരിക്കുന്നത്. രണ്ടാഴ്ചകൂടി സമയം മാത്രമാണ് ഫുഡ്പാര്‍ക്ക് നഷ്ടമാകാതിരിക്കാന്‍ കേന്ദ്രം അനുവദിച്ചിരിക്കുന്ന സമയം. അല്ലാത്തപക്ഷം ഇതിന് അനുമതി നിഷേധിക്കുമെന്നാണ് കേന്ദ്രത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാറിന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഫുഡ്പാര്‍ക്ക് എവിടെ നിര്‍മ്മിക്കണമെന്നത് സംബന്ധിച്ച സംസ്ഥാനമന്ത്രിസഭയിലെ തര്‍ക്കമാണ് സ്ഥലം കണ്ടെത്താന്‍ കഴിയാതെ പോയതിന് കാരണം. കണ്ണൂര്‍ അഴീക്കലില്‍ സര്‍ക്കാര്‍ വക സ്ഥലം ഉണ്ടെന്നും ഇത് ഫുഡ്പാര്‍ക്ക് സ്ഥാപിക്കാന്‍ ഉപയോഗിക്കണമെന്നും അല്ലാത്തപക്ഷം പദ്ധതി നഷ്ടപ്പെടുമെന്നും ആവശ്യപ്പെട്ട് വ്യവസായ മന്ത്രിക്കും വ്യവസായ സെക്രട്ടറിക്കും ജില്ലയില്‍ നിന്നുളള എംപി അടക്കം കത്തയച്ചെങ്കിലും നടപടി ഉണ്ടായിട്ടില്ല.
2019 ല്‍ പ്രവര്‍ത്തനമാരംഭിക്കുന്ന രീതിയില്‍ 42 മെഗാഫുഡ് പാര്‍ക്കുകളുടെ നിര്‍മ്മാണത്തിന് കഴിഞ്ഞ മെയ് മാസം നരേന്ദ്ര മോദി സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. നബാര്‍ഡ് മുഖാന്തിരം 2000കോടിയോളം രൂപ ഇതിനായി നീക്കിവെയ്‌ക്കുകയും ചെയ്തിരുന്നു. അനുവദിച്ചതില്‍ ഒന്ന് സ്ഥലം വിട്ടുനല്‍കിയാല്‍ കേരളത്തില്‍ സ്ഥാപിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഫുഡ് പാര്‍ക്ക് യാഥര്‍ത്ഥ്യമായാല്‍ നിരവധി തൊഴില്‍ അ#ോവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും സംസ്ഥാനത്തെ കാര്‍ഷിക മേഖലയ്‌ക്ക് ഏറെ പ്രയോജനം ചെയ്യപ്പെടുകയും ചെയ്യും. മറ്റ് പല സംസ്ഥാനങ്ങളും സ്ഥലം അനുവദിച്ച് പ്രവര്‍ത്തന നടപടികളുമായി മുന്നോട്ട് പോയെങ്കിലും 6 മാസം പിന്നിട്ടിട്ടും സംസ്ഥാന സര്‍ക്കാര്‍ സ്ഥലം കണ്ടെത്തി കേന്ദ്ര ഫുഡ് പ്രോസസിംഗ് ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന് വിട്ടുനല്‍കാന്‍ തയ്യാറായിട്ടില്ല. ഇതോടെ കാര്‍ഷിക-തൊഴില്‍ മേഖലയിലെ വന്‍ സാധ്യതകളാണ് നഷ്ടപ്പെടാന്‍ പോവുന്നത്. ഫുഡ്പാര്‍ക്ക് നിര്‍മ്മിക്കുന്നതിനാവശ്യമായ സ്ഥലം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉടന്‍ തയ്യാറാവണമെന്ന്് പി.കെ.ശ്രീമതി എംപി കണ്ണൂരില്‍ ആവശ്യപ്പെട്ടു.
















