അസഹിഷ്ണുതയെപ്പറ്റി ഘോരം ഘോരം ഗര്‍ജിക്കുന്നവരുടെ നാടായി മാറുകയാണിപ്പോള്‍ ഭാരതം. അമീര്‍ഖാന്റെ പി.കെ. എന്ന സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ഹിന്ദു ദേവതകളെ, വിശ്വാസസംഹിതകളെ അടച്ചാക്ഷേപിച്ച ഉള്ളടക്കമായിരുന്നിട്ടും ഒന്നുമിവിടെ സംഭവിച്ചില്ല. അസഹിഷ്ണുത നിലനില്‍ക്കുന്നുവെങ്കില്‍ അങ്ങനെ പികെ ഓടുമോ? അസഹിഷ്ണുത എന്ന പോത്താമ്പിത്തരം പറഞ്ഞുനടക്കുന്നവര്‍ക്ക് ആ വാക്കിന്റെ വകതിരിവും തിരിച്ചറിവും ഉണ്ടാകട്ടെ. മണ്ടച്ചാരേ, സാരിയ്‌ക്കല്ല സീലിങ്ങിനാണ് മാറ്റം വേണ്ടത് എന്ന
പരസ്യം പോലെ.
വടക്കേതില്‍ വിനോദ്കുമാര്‍, ആലപ്പുഴ
















