പയ്യന്നര്‍: എസ്എന്‍ഡിപി പ്രവര്‍ത്തനം നടത്തുന്നതിലൂള്ള വിരോധം കാരണം കിഴക്കെ കണ്ടങ്കാളിയിലെ അക്കരക്കാരന്‍ വിജയന്റെ ഉടമസ്ഥതയിലുള്ള സ്‌കുള്‍ ബസ്സിന്റെ ഡീസല്‍ ടാങ്ക് കുത്തിത്തുറന്ന് ഉപ്പ് നിറച്ച് വാഹനം ഉപയോഗശൂന്യമാക്കി. കഴിഞ്ഞ ദിവസം ഇതേ വാഹനത്തിന്റെ താക്കോല്‍ദ്വാരത്തില്‍ വീര്യമേറിയ പശയൊഴിച്ച് നശിപ്പിച്ചിരുന്നു. സംഭവത്തില്‍ ബിഎംഎസ്‌മേഖലാ കമ്മറ്റി യോഗം പ്രതിഷേധിച്ചു. മേഖലാ പ്രസിഡണ്ട് വി.മണിരാജ്, ശ്രീനിവാസന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















