കണ്ണൂര്‍: എല്ലാ സംസ്ഥാനങ്ങളും സമ്പൂര്‍ണ്ണ മദ്യനിരോധനം നടപ്പിലാക്കാന്‍ മുന്നോട്ടുവരണമെന്ന് കേരള മദ്യനിരോധന സമിതി ജില്ലാകമ്മറ്റി യോഗം ആവശ്യപ്പെട്ടു. കേരളത്തില്‍ യുഡിഎഫിന്റെ പ്രകടന പത്രികയിലും മദ്യനിരോധനം, പ്രധാന കാര്യമായി ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഗവണ്‍മെന്റ് കൈക്കൊണ്ട അഴകൊഴമ്പന്‍ മദ്യനയത്തിന്റെ ഫലമായി മദ്യഉപഭോഗവും എക്‌സൈസ് വകുപ്പിലെ അഴിമതിയും വര്‍ദ്ധിച്ചിരിക്കുകയാണെന്നും വകുപ്പ് മന്ത്രിക്കെതിരായി അഴിമതി അരോപണം വരുത്തി എന്ന രീതിയിലുള്ള അരോപണങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തില്‍ സത്യസന്ധമായി അന്വേഷണം നടത്തി വസ്തുതകള്‍ വെളിച്ചത്തുകൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു. ദേശീയതലത്തില്‍ മദ്യനിരോധനം ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന മദ്യനിരോധന സമിതിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിക്കു സമര്‍പ്പിക്കുന്ന 15ലക്ഷം കേരളീയര്‍ ഒപ്പിട്ട ഭീമഹര്‍ജിയിലേക്കുള്ള ഒപ്പുശേഖരണം വിപുലപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. പ്രൊ.എം.മുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി അഡ്വ.അഹമ്മദ് മാണിയൂര്‍, സംസ്ഥാന വൈസ് പ്രസിഡണ്ട് രാജന്‍ കോരമ്പേത്ത്, കെ.അപ്പനായര്‍, കെ.കെ.ഗോവിന്ദന്‍ നമ്പ്യാര്‍, പി.സി.ജോസ്, ടി.ചന്ദ്രന്‍, പ്രൊ.എം.ജി.മേരി, പി.വി.രാജമണി, സി.കാര്‍ത്യായനി ടീച്ചര്‍, എ.രഘുമാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
















