പാനൂര്‍: ഉപജില്ല സ്‌കൂള്‍ കലോത്സവം കടവത്തൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടൂര്‍ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. തലശ്ശേരി ഡിഇഒ കെ.കെ.ശോഭന അധ്യക്ഷത വഹിച്ചു. ലോഗോ രൂപകല്‍പന ചെയ്ത വി.പി.ജേ്യാതിഷ് കുമാറിന് ബാലന്‍ മാസ്റ്റര്‍ സ്മാരക ഉപഹാര സമര്‍പ്പണം മാനേജര്‍ പി.പി.അബ്ദുല്‍ സലാം നിര്‍വഹിച്ചു. കുന്നോത്ത് പറമ്പ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കരുവാങ്കണ്ടി ബാലന്‍, തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.നിഷ, വാര്‍ഡ് മെമ്പര്‍മാരായ സി.കെ.നസീമ, പുല്ലാട്ടുമ്മല്‍ അമ്മത് ഹാജി, എ.പി.ഇസ്മായില്‍, പളളിക്കണ്ടി ശിവന്‍, എ.സി.ഷൈറീന, വിവിധ സംഘടനാ പ്രതിനിധികളായ കെ.പി. സാജു, കെ.എം.കെ.മുഹമ്മദ്, പി.ടി.കെ.നാണു, എം.പി.ഉത്തമന്‍, എം.കെ.സുനില, കെ.കെ.ദിനേശന്‍, സി.പി.സുധീന്ദ്രന്‍, പി.ശ്രീനിവാസന്‍, എം.ശ്രീജ, കെ.എന്‍.കെ.ജയറാണി, എം.പി.കുഞ്ഞബ്ദുള്ള, പയ്യട ഹസന്‍, സി.എച്ച്, അബൂബക്കര്‍, മൂലശ്ശേരി ഗഫൂര്‍, സി.എച്ച്.മുഹമ്മദ്, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മേളയുടെ വിജയത്തിനായി എന്‍ആര്‍ഐ അസോസിയേഷന്‍ നല്‍കിയ ചെക്ക് പാലേരി അശറഫ്, സി.കെ.ഇസ്മയില്‍, യു.പി.അലി എന്നിവര്‍ സംഘാടക സമിതി ചെയര്‍മാന്‍ കാട്ടൂര്‍ മുഹമ്മദിന് കൈമാറി. കണ്‍വീനര്‍ എം.മുരളീധരന്‍ സ്വാഗതവും കെ, പവിത്രന്‍ നന്ദിയും പറഞ്ഞു.
















