Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

ആസുരികതയ്‌ക്കെതിരേ ദൈവീകതയുടെ ശംഖനാദം : കെ.പി.ഹരിദാസ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 10:14 pm IST
inPathanamthitta

പത്തനംതിട്ട: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ നയിക്കുന്ന സമത്വ മുന്നേറ്റയാത്ര ആസുരികതയ്‌ക്കെതിരേയുള്ള ദൈവീകതയുടെ ശംഖനാദമാണെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ഹരിദാസ് പറഞ്ഞു. പത്തനംതിട്ടയില്‍ സമത്വ മുന്നേറ്റ യാത്രയ്‌ക്ക് നല്‍കിയ സ്വീകരണ ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അനീതിക്കെതിരേയുള്ള നീതിയുടെ യാത്രയാണിത്. ഈ യാത്രയിലൂടെ ഒരു പുതിയ രാഷ്‌ട്രീയ കേരളം ഉണ്ടാകുന്നതില്‍ വിറളിപൂണ്ടവരാണ് ആരോപണങ്ങളുമായി യാത്രനായകനെ എതിരിടുന്നത്. കേരളത്തിന്റെ ചരിത്രം ഗുരുദേവനെ മറന്നുകൊണ്ട് പഠിക്കാന്‍ സാധ്യമല്ല. ഗുരുദേവനെ നിന്ദിച്ചവര്‍ക്ക് ഒരുകാലത്തും കേരളം മാപ്പുനല്‍കില്ല. വിപ്ലവ വായാടികള്‍ ഗുരുദേവനെ നിന്ദിക്കുന്നത് ആദ്യമായല്ല. ശ്രീനാരായണ ഗുരുദേവനെ മാത്രമല്ല സമൂഹത്തിലെ സമാരാധ്യരായ ആചാര്യന്മാരെയെല്ലാം ഇവര്‍ ആക്ഷേപിച്ചിട്ടുണ്ട്. മാതാ അമൃതാനന്ദമയി ദേവിയെ ആള്‍ദൈവമെന്ന് ആക്ഷേപിക്കുന്നവര്‍ ഇതര മതസ്ഥരായവരെ വിശുദ്ധരായി വാഴ്‌ത്തുന്നു. 1957 മുതല്‍ ഇതുവരെയുള്ള സര്‍ക്കാരുകള്‍ ഭൂരിപക്ഷസമുദായത്തെ പീഡിപ്പിക്കുകയും ന്യൂനപക്ഷത്തെ പ്രീണിപ്പിക്കുകയുമാണ്. രംഗനാഥമിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്, സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് തുടങ്ങിയവ നടപ്പാക്കാന്‍ വെമ്പുന്നവര്‍ ഭൂരിപക്ഷത്തിന് അനുകൂലമായി വന്ന ഒരു റിപ്പോര്‍ട്ടും നടപ്പാക്കാന്‍ തയ്യാറാകുന്നില്ല.സംഘടിത മനന്യൂനപക്ഷത്തിന്റെ ആരാധനാലയങ്ങള്‍ അവര്‍ ഭരിക്കുമ്പോള്‍ ഹിന്ദുക്കളുടെ ആരാധനാലയങ്ങളുടെ സമ്പത്തു കവരുകയാണ് മാറിമാറിവരുന്ന സര്‍ക്കാരുകള്‍ ചെയ്യുന്നത്. രാഷ്‌ട്രീയത്തില്‍ ഒന്നുമാകാതെ പോകുന്ന കടല്‍ക്കിഴവന്മാരെ പ്രതിഷ്ഠിക്കുവാനുള്ള താവളമായി ദേവസ്വം ബോര്‍ഡുകള്‍ മാറിയിരിക്കുന്നു. ഒരു ക്ഷേത്ര വിമോചന പ്രസ്ഥാനം ഉയര്‍ന്നുവരേണ്ട കാലം അതിക്രമിച്ചതായും അദ്ദേഹം പറഞ്ഞു.

ധര്‍മ്മ സംരക്ഷണത്തിന് വേണ്ടിയുള്ള യാത്രയാണിതെന്ന് യോഗം ഉദ്ഘാടനം ചെയ്ത യോഗക്ഷേമ സഭ സംസ്ഥാന അദ്ധ്യക്ഷന്‍ അക്കീരമണ്‍ കാളിദാസഭട്ടതിരി പറഞ്ഞു. അധികാരത്തിലിരിക്കുന്ന ഇരു മുന്നണികളും ഹിന്ദുവിന് നിഷേധിച്ചത് നേടിയെടുക്കാനുള്ള യാത്രയാണിത്. കേരളത്തിലെ മാറ്റങ്ങള്‍ക്ക് വേണ്ടിയുള്ള ധര്‍മ്മയുദ്ധമാണിത്. സത്യത്തിനും നീതിക്കും വേണ്ടിയുള്ള ജനകീയമായ പോരാട്ടമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ചാതുര്‍വണ്യമിപ്പോള്‍ ഇടതുപക്ഷത്തിന്റേയും ഉമ്മന്‍ചാണ്ടിയുടേയും മനസ്സിലാണെന്നും കെപിഎംഎസ് സംസ്ഥാന സെക്രട്ടറി തുറവൂര്‍ സുരേഷ് പറഞ്ഞു. രണ്ടാം നവോത്ഥാന സമരമാണ് ഇപ്പോള്‍ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കെ.പിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.വി.ബാബു അദ്ധ്യക്ഷതവഹിച്ചു. മാമ്പറ്റ കൃഷ്ണന്‍ നമ്പൂതിരി, എസ്എന്‍ഡിപിയോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി, കെപിഎംഎസ് സംസ്ഥാന പ്രസിഡന്റ് എന്‍.കെ.നീലകണ്ഠന്‍മാസ്റ്റര്‍, അരയക്കണ്ടി സന്തോഷ്, സി.എസ്.നായര്‍,അഡ്വ.സുഭാഷ് നായരമ്പലം, ഐ.ബാബു, തഴവ സഹദേവന്‍, എം.വി.ജയപ്രകാശ്, പി.ശശികുമാര്‍, പ്രീതി നടേശന്‍, വാസുദേവന്‍ നമ്പൂതിരി, ഗോപകുമാര്‍, അഡ്വ.ടി.എന്‍.രാജന്‍, തുടങ്ങി വിവിധ സാമുദായിക സംഘടനാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. മുന്‍സിപ്പല്‍ സ്റ്റേഡിയത്തിന് കിഴക്കുഭാഗത്ത് തയ്യാറാക്കിയ പന്തല്‍ പത്തുമണിയായപ്പോഴേക്കും നിറഞ്ഞുകവിഞ്ഞു. ജാഥാനായകനെത്തിയപ്പോഴേക്കും പന്തലിന് പുറത്തേക്കും ആള്‍ക്കൂട്ടം വ്യാപിച്ചു. യാത്രാനായകനെ പുഷ്പപാതയൊരുക്കിയാണ് വേദിയിലേക്ക് ആനയിച്ചത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത ബാനര്‍ജിയുടെ ടിഎംസിക്ക് തിരിച്ചടി, ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചതിനെതിരായ ഹര്‍ജി തള്ളി

Kerala

എസ്എഫ്ഐക്കാരന്‍ നശിപ്പിച്ച ഫ്‌ലക്‌സിന് പകരം പുതിയ ഫ്‌ലക്‌സ് സ്ഫാപിച്ചു,യൂത്ത് കോണ്‍ഗ്രസും കോടിയേരിയുടെ ഫ്‌ലക്‌സ് സ്ഥാപിച്ച് എസ്എഫ്ഐയെ ട്രോളി

Kerala

തിരുവനന്തപുരം മൃഗശാലയിലും അക്വേറിയത്തിലും സൗജന്യ പ്രവേശനം

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

India

സ്മിത് മച്ചാറിന് ആദരവുമായി ഗുജറാത്ത് സർക്കാർ ; “ഡിസ്റ്റിൻഗ്വിഷ്ഡ് ഗുജറാത്ത് ഡിഗ്നിറ്റി അവാർഡ് “ സമ്മാനിക്കും

പുതിയ വാര്‍ത്തകള്‍

ജമാഅത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്ണിന്‍റെ അവതാരകര്‍ (ഇടത്ത്) ഭീകരനായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷപ്പെടുത്തിയ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാര്‍ (വലത്ത്)

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി നല്‍കാന്‍ വി എസ് ഒരുങ്ങി: ജി സുധാകരന്‍

കൊൽക്കത്ത വിമാനത്താവളത്തിനുള്ളിലെ മസ്ജിദിൽ പ്രാർത്ഥന നടത്താൻ അനുമതി നൽകാൻ പറ്റില്ലെന്ന് ഹൈക്കോടതി ; ഉത്തരവ് ഫ്ലൈ ദുബായ് സംഭവം ചൂണ്ടിക്കാട്ടി

ക്യാപ്റ്റൻ സ്മിത് മച്ചാർ, താങ്കളുടെ ധൈര്യത്തിന് രാജ്യം സല്യൂട്ട് ചെയ്യുന്നു ; ഓരോ ഇന്ത്യക്കാരനും അഭിമാനമെന്ന് സുരേഷ് ഗോപി

സര്‍ക്കാര്‍ നിലപാടു മാറ്റി, ശ്രീറാം വെങ്കിട്ടരാമനെതിരായ തുടര്‍ നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു

‘കണ്ണൂര്‍ മഖ്ന’യെ മയക്കുവെടി വച്ചെങ്കിലും ആന മയങ്ങിയില്ല; ദൗത്യം തുടരുന്നു

കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയ്‌ക്കും, ആഭ്യന്തരമന്ത്രിയ്‌ക്കും അറിയില്ലെങ്കിൽ എങ്ങനെ തടയണമെന്ന് ഞങ്ങൾക്കറിയാം ; പ്രശാന്ത് ശിവൻ

‘എന്‍ ഇനിയ പൊന്‍ നിലാവേ..’യുടെ പകര്‍പ്പവകാശം ഇളയരാജയ്‌ക്കല്ല, സുപ്രീം കോടതിയും കൈവിട്ടു

ഇന്‍സ്റ്റഗ്രാമിലും എക്സിലും ഫെയ്സ്ബുക്കിലും ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ വാഴ്‌ത്തി ഇസ്രയേലികള്‍, ഇസ്രയേലുകാരുടെ ഹൃദയത്തിലലിഞ്ഞ് ഇന്ത്യ

ശബരിമലയിലെയും പമ്പയിലെയും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ലീന്‍ കേരള കമ്പനിയും ധാരണാ പത്രം ഒപ്പിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.