ചെറുതോണി: ഗാന്ധിനഗര്‍ കോളനിയില്‍ മോഷണം നടത്തിയ കേസില്‍ കൗമാരക്കാരനെ ഇടുക്കി പോലീസ് പിടികൂടി. മത്സ്യ വ്യാപാരിയായ പ്രസാദിന്റെ വീട്ടില്‍ നിന്നും ആളില്ലാത്ത സമയം നോക്കി രണ്ടു തവണയായി മോഷണം നടത്തി മൂന്നു മാസം മുമ്പ് 55000 രൂപയും അരപ്പവന്‍ സ്വര്‍ണവും ഒരു മെമ്മറിക്കാര്‍ഡുമാണ് മോഷ്ടിച്ചത്. വീണ്ടും ഇവരുടെ വീട്ടില്‍ നിന്നും 7500 രൂപ മോഷണം നടത്തുന്നതിനിടെ അയല്‍ക്കാര്‍ ഇയാളെ കണ്ടതിനെ തുടര്‍ന്ന് പ്രസാദിനെ അറിയിക്കുകയായിരുന്നു. പ്രസാദിന്റെ പരാതിയെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത കൗമാരക്കാരനെ തൊടുപുഴ ജുവൈനല്‍ കോടതിയില്‍ ഹാജരാക്കി.
















