Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

കോമളപുരം സ്പിന്നിങ് മില്‍ ജനുവരിയില്‍ തുറക്കുമെന്ന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 08:50 pm IST
inAlappuzha

ആലപ്പുഴ: കോമളപുരം സ്പിന്നിങ്-വീവിങ് മില്‍ ജനുവരിയില്‍ തുറക്കാനുള്ള അതിവേഗനടപടികളുമായി മുന്നോട്ടുപോകാന്‍ ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടിയ തൊഴിലാളി യൂണിയന്‍, മാനേജ്‌മെന്റ് പ്രതിനിധികളുടെയും യോഗം തീരുമാനിച്ചു.

പ്രവര്‍ത്തനം ആരംഭിക്കുന്നതിന്റെ ഭാഗമായി പൂട്ടുന്നതിനുമുമ്പ് നിലവിലുണ്ടായിരുന്നതും സ്വയംവിരമിക്കല്‍ പദ്ധതിയില്‍പ്പെട്ടവരുമായ സ്ഥിരം, ബദലി തൊഴിലാളികളുടെ വിവരശേഖരണം നടത്താന്‍ യോഗം തീരുമാനിച്ചു. 58 വയസിനു താഴെയുള്ളവരുടെ മാത്രം വിവരമാണ് ശേഖരിക്കുക.

മില്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ പദ്ധതി റിപ്പോര്‍ട്ടില്‍ 48 വയസിനു താഴെയുള്ളവരുടെ വിവരശേഖരണം നടത്താനാണ് നിര്‍ദേശിച്ചിട്ടുള്ളതെങ്കിലും യൂണിയനുകളുടെ ആവശ്യപ്രകാരമാണ് 58 വയസിനു താഴെയുള്ളവരുടെ വിവരം ശേഖരിക്കാന്‍ യോഗം തീരുമാനിച്ചത്.

സ്പിന്നിങ് മില്‍ തുറക്കുമ്പോള്‍ തൊഴില്‍പരിചയത്തിന്റെയും പ്രാവീണ്യത്തിന്റെയും അടിസ്ഥാനത്തില്‍ വ്യവസ്ഥകള്‍ക്കനുസരിച്ച് യോഗ്യരായ പഴയ തൊഴിലാളികളെ തെരഞ്ഞെടുക്കാനാണിത്. പഴയ തൊഴിലാളികള്‍ ഡിസംബര്‍ പത്തിനകം വിവരങ്ങള്‍ നല്‍കണം. പ്രായം തെളിയിക്കാനുള്ള രേഖ, സ്പിന്നിങ് മില്‍ തൊഴിലാളിയായിരുന്നു എന്നതു തെളിയിക്കുന്ന രേഖ, വിദ്യാഭ്യാസം, തൊഴില്‍ പരിചയം, പ്രാവീണ്യം എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍, ഫോട്ടോ പതിച്ച തിരിച്ചറിയല്‍ രേഖ എന്നിവ സഹിതം പ്രവൃത്തിസമയങ്ങളില്‍ കോമളപുരത്തെ സ്പിന്നിങ് മില്‍ ഓഫീസില്‍ നേരിട്ട് വിവരം നല്‍കണം.

സ്്പിന്നിങ് മില്ലിന്റെ പ്രവര്‍ത്തനം പൂര്‍ണസജ്ജമാകുമ്പോള്‍ 18,240 സ്പിന്‍ഡലായിരിക്കും ഉത്പാദന ശേഷിയെന്ന് കേരള ടെക്‌സ്‌റ്റെല്‍സ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എം. ഗണേഷ് പറഞ്ഞു. 19 നൂല്‍നൂല്പുയന്ത്രങ്ങളും 30 നെയ്‌ത്തു യന്ത്രങ്ങളും ഉപയോഗിക്കും. ആദ്യഘട്ടത്തില്‍ അഞ്ചു നൂല്‍നൂല്പു യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4800 സ്പിന്‍ഡലാണ് ഉത്പാദന ശേഷി. 12 വിദഗ്ധ തൊഴിലാളികളും 103 അവിദഗ്ധ തൊഴിലാളികളും അടക്കം മൊത്തം 115 തൊഴിലാളികളെയാണ് ആവശ്യം.

ഇതു സംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ടിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. സ്വയംവിരമിക്കല്‍ പദ്ധതിയിലുള്‍പ്പെട്ട പഴയ തൊഴിലാളികള്‍ക്ക് വ്യവസ്ഥകളും തൊഴില്‍ നൈപുണ്യവും അടിസ്ഥാനമാക്കി ജോലി നല്‍കുന്നതില്‍ നിയമതടസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ 15നു രാവിലെ ഒമ്പതിന് വീണ്ടും യോഗം ചേരും. യോഗത്തില്‍ ജില്ലാ ലേബര്‍ ഓഫീസര്‍ ആര്‍. ഹരികുമാര്‍, കെ.എസ്.ഡബ്യൂ.എം. സ്‌പെഷല്‍ ഓഫീസര്‍ ചന്ദ്രസേനന്‍, തൊഴിലാളി യൂണിയന്‍ പ്രതിനിധികളായ പി.ബി. പുരുഷോത്തമന്‍, കെ.ആര്‍. വേണുഗോപാല്‍, വി.എന്‍. ബാലകൃഷ്ണപിള്ള, അഡ്വ.പി.ആര്‍. പവിത്രന്‍, ഡോ. മധു, പ്രൊഫ. എന്‍. ചന്ദ്രശേഖരന്‍ നായര്‍, റ്റി.ആര്‍. ആനന്ദന്‍, പി.എ. ബാബു, പി. രാമചന്ദ്രന്‍, ഡി. മോഹനന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബി. ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

Kerala

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

Entertainment

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

Astrology

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

Gulf

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പുതിയ വാര്‍ത്തകള്‍

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.