അഞ്ചാംമന്ത്രി വിവാദത്തില്‍ തുടങ്ങിയ ഭൂരിപക്ഷ സമുദായ വോട്ടുകളുടെ ഏകീകരണം വെള്ളാപ്പള്ളിയിലൂടെ ഏതാണ്ട് പൂര്‍ണ്ണമാകും എന്നാണ് അവരുടെ കണക്കുകൂട്ടല്‍. ഇത് പലരുടെയും ദയനീയ തോല്‍വിക്ക് കാരണമായേക്കുമെന്നും ഭയപ്പെടുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പോടുകൂടിത്തന്നെ ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നുതുടങ്ങിയ ന്യൂനപക്ഷ വോട്ടുകള്‍ തിരിച്ചുപിടിയ്‌ക്കാനുള്ള തത്രപ്പാടിലാണ് വെള്ളാപ്പാള്ളിയ്‌ക്കെതിരെ നടപടിയ്‌ക്ക് കോണ്‍ഗ്രസ് നിര്‍ബ്ബന്ധിതമായത്.
നൗഷാദ് ചെയ്ത ആത്മത്യാഗം ഉണ്ടാക്കിയ വികാരം പതുക്കെ ദുര്‍ബ്ബലമാകുകയും ചര്‍ച്ചകള്‍ എല്ലാം വെള്ളാപ്പള്ളിയും സംഘ പരിവാറും ഉയര്‍ത്തിയ ഭൂരിപക്ഷ അവഗണന എന്ന കാതലായ വിഷയത്തിലേക്ക് എത്തി ചേരുകയും ചെയ്യും, അത് എല്ലാ രീതിയിലും കോണ്‍ഗ്രസിന് കനത്ത നഷ്ടമാകും ഉണ്ടാക്കുക.
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊണ്ണൂറോളം മണ്ഡലങ്ങളില്‍ ശക്തമായ ത്രികോണ മത്സരം ഉണ്ടാകുമെന്നും അതില്‍ നേട്ടംകൊയ്യുക സിപിഎം ആയിരിക്കുമെന്നും കോണ്‍ഗ്രസ് കണക്കുകൂട്ടുന്നു. ഇതില്‍ ഭൂരിപക്ഷം മണ്ഡലങ്ങളും കോണ്‍ഗ്രസ് നേരിട്ട് മത്സരിക്കുന്നതാണ് എന്നത് അവരുടെ നെഞ്ചിടിപ്പ് കൂട്ടുന്നു.
ശ്രീജിത്ത് കോന്നി
















