കണ്ണൂര്‍: ഒ.വി.വിജയന്റെ ‘ഖസാക്കിന്റെ ഇതിഹാസ’ത്തെ അടിസ്ഥാനമാക്കി മലയാളത്തിലിറങ്ങിയ ആദ്യ നിരൂപണഗ്രന്ഥമായ എം.കെ.ഹരികുമാറിന്റെ ‘ആത്മായനങ്ങളുടെ ഖസാക്കി”ന്റെ പേരില്‍ ഏര്‍പ്പെടുത്തിയ അവാര്‍ഡ് കവി സി.പി.ചന്ദ്രന് സമ്മാനിച്ചു.
ചന്ദ്രന്‍ രചിച്ച ‘നിഴലൊച്ച” എന്ന കവിതാസമാഹാരത്തിനാണ് അവാര്‍ഡ്. കണ്ണൂര്‍ പ്രസ്‌ക്ലബ്ബില്‍ നടന്ന അവാര്‍ഡ്ദാനച്ചടങ്ങ് കേരള ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ പ്രൊഫ.ബി. മുഹമ്മദ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. എം.കെ.ഹരികുമാര്‍ അവാര്‍ഡ് സമ്മാനിച്ചു. എം.അബ്ദുറഹ്മാന്‍ അധ്യക്ഷത വഹിച്ചു. കവി പി.കെ.ഗോപി മുഖ്യപ്രഭാഷണം നടത്തി. പള്ളിയറ ശ്രീധരന്‍, ഡോ. കൂമുള്ളി ശിവരാമന്‍, ഒ.സി.മോഹന്‍രാജ്, സുകുമാരന്‍ പെരിയച്ചൂര്‍, ഒ.അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. സി.പി.ചന്ദ്രന്‍ മറുപടി പറഞ്ഞു. കൈലാസ് സ്വാഗതവും ബി.എം.ബഷീര്‍ നന്ദിയും പറഞ്ഞു.
















