Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സ്റ്റാന്റിംഗ് കമ്മറ്റി തെരഞ്ഞെടുപ്പിലെ പരാജയം എല്‍ഡിഎഫിന് കനത്ത തിരിച്ചടി : മേയറെ മുന്നില്‍ നിര്‍ത്തിയുളള ഭരണം ദുര്‍ഘടമാവും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 10:29 pm IST
in Kannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കണ്ണൂര്‍ കോര്‍പ്പറേഷനിലെ വിവിധ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സ്ഥാനങ്ങളിലേക്ക് ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു സ്ഥാനത്തേക്കൊഴികെ മറ്റെല്ലാ സ്ഥാനങ്ങളിലേക്കും പരാജയം ഏറ്റുവാങ്ങേണ്ടിവന്നത് എല്‍ഡിഎഫിന് കനത്ത തിരിച്ചടിയായി. ചരിത്രത്തിലാദ്യമായി ജില്ലാ ആസ്ഥാനമായ കണ്ണൂര്‍ ഉള്‍പ്പെടുന്ന തദ്ദേശ സ്ഥാപനത്തിന്റെ അധികാരം കയ്യില്‍ കിട്ടിയപ്പോള്‍ ഏറെ ആഹ്‌ളാദിച്ച എല്‍ഡിഎഫിനും സിപിഎമ്മിനും കൗണ്‍സിലിലെ തന്ത്ര പ്രധാനമായ സ്ഥാനങ്ങള്‍ ലഭിക്കാതായതോടെ എല്ലാ പ്രതീക്ഷകളും അസ്ഥാനത്തായിരിക്കുകയാണ്. മേയര്‍ സ്ഥാനം ലഭിച്ച എല്‍ഡിഎഫിന് വിമതന്‍ വിട്ടുനിന്നത് വഴി ഡെപ്യൂട്ടി മേയര്‍ സ്ഥാനം നഷ്ടപ്പെട്ട സംഭവം തന്നെ കനത്ത തിരിച്ചടിയായി മാറിയിരുന്നു. ഇന്നലെ സ്റ്റാന്റിംഗ് കമ്മറ്റി സ്ഥാനങ്ങള്‍ കൂടി നഷ്ട്ടപ്പെട്ടതോടെ ഭരണം ലഭിച്ചത് വെറുതെയായ സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്. വിമതന്‍ കോണ്‍ഗ്രസിനോട് അടുക്കുകയും ഭൂരിപക്ഷമില്ലാതാവുകയും ചെയ്തതോടെ മേയറെ മുന്നില്‍ നിര്‍ത്തിയുളള ഭരണം എല്‍ഡിഎഫിന് ഇനിയങ്ങോട്ട് ദുര്‍ഘടമാവും. സുപ്രധാന തീരുമാനങ്ങളൊന്നും എടുക്കാനാവാതെ എല്‍ഡിഎഫ് നഗരസഭാ ഭരണം മുന്നോട്ടു കൊണ്ടുപോകാന്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരും. നിരവധി നിയമക്കുരുക്കുകളാണ് പുതിയ സാഹചര്യത്തില്‍ കോര്‍പ്പറേഷന്‍ ഭരണത്തിലുണ്ടാകാന്‍ പോകുന്നതെന്നാണ് നിയമജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇത് ഭരണം സങ്കീര്‍ണ്ണമാവുമെന്ന ആശങ്കക്കും കാരണമായിട്ടുണ്ട്. പല കാര്യങ്ങളിലും സ്വതന്ത്രാഗം എന്ന നിലയില്‍ വിമതനെ തന്നെ ആശ്രയിക്കേണ്ടി വരും. ചുരുക്കത്തില്‍ ഏറെക്കാലങ്ങള്‍ക്കു ശേഷം കയ്യില്‍ കിട്ടിയ കണ്ണൂരിന്റെ ഭരണം പാര്‍ട്ടിക്ക് ഒരു നേട്ടവും ഇല്ലാത്ത അവസ്ഥയാണ്. മാത്രമല്ല ആറുമാസം കൊണ്ട് മേയര്‍ പദവി സിപിഎമ്മിന് നഷ്ടമാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. തിരിച്ചെടുക്കുന്നതോടെ കോണ്‍ഗ്രസുകാരനായി മാറുന്ന വിമതനായ പി.കെ.രാഗേഷ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ അംഗീകരിക്കേണ്ടി വരികയും യുഡിഎഫ് മേയര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരികയും ചെയ്താല്‍ കണ്ണൂര്‍ കോര്‍പ്പറേഷിനിലെ പ്രഥമ ഭരണം ആറു മാസം കൊണ്ട് നഷ്ടമാലവുന്ന സ്ഥിതിയും സംജാതമാവും. കണ്ണൂരും ചുവന്നുവെന്ന സിപിഎം നേതൃത്വത്തിന്റെ പ്രചരണവും അതോടെ അസ്ഥാനത്താവും. ഇടത്-വലത് ചക്കളത്തി പോരിനിടയിലും കോണ്‍ഗ്രസിലെ ആഭ്യന്തര പോരിനിടയിലും കോര്‍പ്പറേഷന്‍ ഭരണം അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാര്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കോടികളുടെ ഫണ്ടും വികസന പദ്ധതികളും ഏതാനും നാളുകള്‍ക്കുളളില്‍ ആരംഭിക്കാനിരിക്കെ കോര്‍പ്പറേഷന്‍ ഭരണത്തില്‍ ഉണ്ടാകാന്‍ പോകുന്ന അനിശ്ചിതത്വം വികസനത്തെ ഗുരുതരമായി ബാധിക്കുമെന്ന ആശങ്കയിലാണ് വികസന കുതുകികള്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡ്രൈവര്‍ ശ്യാം രാജ് (നടുവില്‍)
Kerala

റഹിം ഘോരഘോരം പ്രസംഗിക്കും,വാക്ക് പാലിക്കില്ല…സിപിഎം ഗുണ്ടകള്‍ തകര്‍ത്ത കാറുകള്‍ നന്നാക്കി നല്‍കി ഇഡി;വീണ്ടും ടാക്സി ഇറക്കി ശ്യാംരാജ്

India

പാറ്റാ സമരത്തിൽ പങ്കെടുത്ത നടി ഷബാന ആസ്മിക്ക് പന്നിപ്പനി

India

സമരം അവസാനിച്ചതിന് പിന്നാലെ ഡല്‍ഹിയില്‍ മെട്രോ സർവീസ് പുനരാരംഭിച്ചു; ഇന്റര്‍നെറ്റ് ഉപരോധവും നീക്കി

Entertainment

വിജയിന്റെ ജനനായകന്‍ രണ്ട് ദിവസം കൊണ്ട് 100 കോടികൊയ്തു, ഭാര്യ സംഗീത സിനിമ കാണാന്‍ വരുന്ന ദൃശ്യം വൈറല്‍…പക്ഷെ വാസ്തവമോ?

India

മദ്രസകൾ സംബന്ധിച്ച ഉത്തരാഖണ്ഡ് സർക്കാരിന്റെ വലിയ തീരുമാനം : വന്ദേമാതരവും ദേശീയഗാനവും നിർബന്ധമാക്കും , വ്യാജ ന്യൂനപക്ഷ പദവി നിരോധിക്കും

പുതിയ വാര്‍ത്തകള്‍

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.