കണ്ണൂര്‍: ലോക എയ്ഡ്‌സ് ദിനത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെയും ആരോഗ്യവകുപ്പിന്റെയും ആഭിമുഖ്യത്തില്‍ ബോധവല്‍ക്കരണറാലി നടത്തി. ടൗണ്‍സ്‌ക്വയറില്‍ നടന്ന പൊതുസമ്മേളനം കലക്ടര്‍ പി.ബാലകിരണ്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് നഴ്‌സിങ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കിറ്റ് മത്സരം, മാജിക് ഷോ, ഗാനമേള, നാടന്‍പാട്ട്, മെഴുകുതിരി തെളിയിക്കല്‍ തുടങ്ങിയ പരിപാടികളും നടന്നു. ഡിഎംഒ ഡോ.പി.കെ.ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.വി.സുഗതന്‍, ഡെപ്യൂട്ടി ഡിഎംഒ ഡോ. എ.ടി.മനോജ്, എന്‍എച്ച്എം ജില്ലാ ഓഫീസര്‍ ഡോ.സിദ്ധാര്‍ത്ഥന്‍, ജില്ലാ വിദ്യാഭ്യാസ മാധ്യമ ഓഫീസര്‍ ടി.വി.അഭയന്‍, ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ്‌സ് അസോസിയേഷന്‍ പ്രതിനിധി അലിക്കുഞ്ഞ്, പി.എം.ഷാജിദ്, സ്‌നേഹതീരം പ്രൊജക്ട് മാനേജര്‍ ജോണ്‍സണ്‍ തുടങ്ങിയവര്‍ സംസാരിച്ചു. മത്സരവിജയികളായ കൊയിലി, എകെജി നഴ്‌സിങ് സ്‌കൂളുകള്‍ക്കുള്ള ഉപഹാരവിതരണം ജില്ലാ കലക്ടര്‍ നിര്‍വഹിച്ചു. തുടര്‍ന്ന് മിഷന്‍ ഇന്ദ്രധനുഷ് വീഡിയോ പ്രദര്‍ശനവും നടന്നു.
















