Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വെള്ളാപ്പള്ളി പറഞ്ഞ സത്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2015, 10:24 pm IST
in Vicharam

സമത്വമുന്നേറ്റയാത്രക്കിടെ മതവിദ്വേഷം വളര്‍ത്തുന്ന വിധത്തില്‍ പ്രസംഗിച്ചുവെന്ന് ആരോപിച്ച് യാത്രാനായകനായ എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പോലീസ് കേസെടുത്തിരിക്കുകയാണ്.

കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതികൊടുക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ വി.എം.സുധീരനെയും കോണ്‍ഗ്രസ് എംഎല്‍എ ടി.എന്‍. പ്രതാപനെയും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെയും പ്രേരിപ്പിക്കുന്നവിധത്തില്‍ എന്താണ് വെള്ളാപ്പള്ളി സ്വതസിദ്ധമായ ശൈലിയില്‍ ആലുവാ പ്രസംഗത്തില്‍ പറഞ്ഞതെന്ന് ‘മാധ്യമം’ ദിനപത്രത്തില്‍ വായിക്കുക: ”വല്ല അപകടവും വന്ന് മരിക്കണമെങ്കില്‍ മുസ്ലിമായിട്ട് മരിക്കണം. മാന്‍ഹോള് വൃത്തിയാക്കുന്നതിനിടയില്‍ ഒരു നൗഷാദ് മരിച്ചുപോയി.

ആ നൗഷാദിന് കൊടുത്തത്, 10 ലക്ഷം കൊടുത്ത്, വീട്ടുകാര്‍ക്ക് ജോലികൊടുത്ത്. ഇവിടെ ജാതിയുമില്ല, മതവുമില്ല എന്ന് വളരെ തെളിഞ്ഞില്ലേ… മാത്രമല്ല, ഒരു ക്രിസ്ത്യാനിയോ മുസ്ലിമോ ആണ് മരിച്ചതെങ്കില്‍ തിരുവനന്തപുരത്തുനിന്ന് മന്ത്രിപ്പടയാണ് അങ്ങോട്ട് ഓടിച്ചെല്ലുന്നത്. നമ്മള്‍ ആരെങ്കിലും മരിച്ചുപോയാല്‍ പടപോയിട്ട് ഒരു പട്ടിപോലും അവിടെയൊന്നും വരില്ല.” വെള്ളാപ്പള്ളി പ്രസംഗിച്ചത് മറച്ചുപിടിച്ചുവെന്നോ മയപ്പെടുത്തിയെന്നോ വളച്ചൊടിച്ചുവെന്നോ ആരെങ്കിലും പറയാതിരിക്കാനാണ് ഹിന്ദുഐക്യത്തെയും സമത്വമുന്നേറ്റ യാത്രയെയും നഖശിഖാന്തം എതിര്‍ക്കുന്ന, ഇസ്ലാമിക മതമൗലികവാദത്തിന്റെ ജിഹ്വയായ ‘മാധ്യമം’ വാര്‍ത്തയില്‍നിന്നുതന്നെ ഉദ്ധരിച്ചത്.

നൂറ്റിയൊന്ന് ശതമാനവും സത്യമായ കാര്യമാണ് വെള്ളാപ്പള്ളി പറഞ്ഞത്. കോഴിക്കോട് അഴുക്കുചാലില്‍ ഇറങ്ങി വിഷവാതകം ശ്വസിച്ച് മരണത്തോട് മല്ലടിക്കുകയായിരുന്ന രണ്ടുപേരെ രക്ഷിക്കാന്‍ സ്വജീവന്‍ ബലിയര്‍പ്പിച്ച് മനുഷ്യത്വത്തിന്റെ മഹാമാതൃകയായ നൗഷാദിനെയോ അദ്ദേഹത്തിന്റെ മതത്തെയോ അപകീര്‍ത്തിപ്പെടുത്തുന്നതോ മതവിദ്വേഷമുണ്ടാക്കുന്നതോ ആയ യാതൊന്നും വെള്ളാപ്പള്ളി പറഞ്ഞിട്ടില്ല. വെള്ളാപ്പള്ളി പങ്കുവച്ചത് മരണത്തില്‍പ്പോലും ഇടതു-വലതു മുന്നണി സര്‍ക്കാരുകള്‍ ഹിന്ദുക്കളോട് കാണിക്കുന്ന കടുത്ത മതവിവേചനത്തിലുള്ള വേദനയും അമര്‍ഷവുമാണ്.

ദാരുണമായ മരണത്തിനിടയായ നൗഷാദിന്റെ കുടുംബത്തിന് യുഡിഎഫ് സര്‍ക്കാര്‍ പത്തുലക്ഷം രൂപ നല്‍കിയതിന് പുറമെ നൗഷാദിന്റെ ഭാര്യക്ക് വിദ്യാഭ്യാസയോഗ്യത അനുസരിച്ച് സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്യുകയുമുണ്ടായി. ”മറ്റുള്ളവരെ രക്ഷിക്കുന്നവരുടെ സംരക്ഷണം ഏറ്റെടുക്കാനുള്ള ബാധ്യത സമൂഹത്തിനുണ്ട്” എന്നാണ് നൗഷാദിന്റെ വീട് സന്ദര്‍ശിച്ചുകൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇരകള്‍ ഹിന്ദുക്കളാകുമ്പോള്‍ ഈ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ലെന്ന വേദനാജനകമായ സത്യം മാത്രമാണ് വെള്ളാപ്പള്ളി വിളിച്ചുപറഞ്ഞത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ തുടര്‍ന്ന നാലര വര്‍ഷത്തിനിടെ മനുഷ്യത്വം സംഘടിതമതനേതൃത്വങ്ങള്‍ക്കും അവര്‍ നിയന്ത്രിക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികള്‍ക്കും അടിയറവച്ച നിരവധിസംഭവങ്ങള്‍ ചൂണ്ടിക്കാണിക്കാനാവും.

2015 ആഗസ്റ്റില്‍ പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് നായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുവീണ ഒരാളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കോട്ടയ്‌ക്കല്‍ സ്വദേശികളായ മൂന്ന് തൊഴിലാളികളും ബൈക്കുകാരനും ലോറികയറി ദാരുണമായി മരിക്കുകയുണ്ടായി. നാലുപേരും ഹിന്ദുക്കള്‍. മരിച്ചയാള്‍ക്കോ രക്ഷിക്കാന്‍ ശ്രമിച്ച് മരണമടഞ്ഞവര്‍ക്കോ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു സഹായവും ലഭിച്ചതായി അറിവില്ല.

2013 ജനുവരിയില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരത്ത് ഉണ്ടായ സിപിഎം-മുസ്ലിം സംഘട്ടനത്തില്‍ നാശനഷ്ടം സംഭവിച്ചപ്പോള്‍ ലീഗുപക്ഷത്തുള്ളവര്‍ക്ക് കമ്മീഷനെവെച്ച് കണക്കെടുത്ത് ആറ് കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍ 2013 ഡിസംബറില്‍ നാദാപുരത്തുനിന്ന് വളരെ അകലെയല്ലാതെ നെട്ടൂരില്‍ പശ്ചിമഘട്ട സംരക്ഷണ ധര്‍ണ്ണയില്‍ പങ്കെടുക്കുകയായിരുന്ന അനൂപ് എന്ന യുവാവിനെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞ് കൊലപ്പെടുത്തുകയുണ്ടായി. മാതാപിതാക്കളുടെ ഒരേയൊരു മകനായിരുന്നു അനൂപ്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഈ യുവാവിന്റെ നിര്‍ധനകുടുംബത്തിനുനേര്‍ക്ക് ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ ക്രൂരമായി കണ്ണടച്ചു. പലകേണുകളില്‍നിന്നും ആവശ്യമുയര്‍ന്നിട്ടും നിരാലംബമായ ഈ കുടുംബത്തിന് യാതൊരു ധനസഹായവും, സഹായത്തിന് ജാതിയും മതവുമില്ലെന്ന് പറയുന്ന ചെന്നിത്തലയുടെ സര്‍ക്കാര്‍ ചെയ്തില്ല.

2014 ഒക്‌ടോബറില്‍ കൊച്ചിയിലെ വെണ്ടുരുത്തിപ്പാലത്തില്‍നിന്ന് ആത്മഹത്യ ചെയ്യാന്‍ കായലില്‍ ചാടിയ അമ്മയെയും കുഞ്ഞിനെയും രക്ഷിച്ച നേവി ഉദ്യോഗസ്ഥന്‍ വിഷ്ണു ഉണ്ണി വെള്ളത്തില്‍ മുങ്ങി മരിക്കുകയുണ്ടായി. കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു ഈ യുവാവ്. എന്നാല്‍ എന്തെങ്കിലും ധനസഹായം ചെയ്യാന്‍ സര്‍ക്കാര്‍ വിമുഖത കാണിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരക്കല്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഇറക്കിയതിനുശേഷമാണ് പ്രത്യേക മന്ത്രിസഭായോഗം വിളിച്ച് അഞ്ചുലക്ഷം രൂപ അനുവദിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറായത്.

2015 സെപ്തംബറില്‍ തിരുവനന്തപുരം സിഇടി കാമ്പസില്‍ ഓണാഘോഷത്തിനിടെയുണ്ടായ അക്രമത്തില്‍ മരിച്ച തസ്‌നി ബഷീര്‍ എന്ന വിദ്യാര്‍ത്ഥിനിയുടെ വീട്ടുകാര്‍ക്ക് പത്തുലക്ഷം രൂപയാണ് സര്‍ക്കാര്‍ മലപ്പുറത്ത് അവരുടെ വീട്ടില്‍ ചെന്ന് നല്‍കിയത്. തസ്‌നിയുടെ സ്ഥാനത്ത് ഐശ്വര്യയോ മറ്റോ ആയിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇങ്ങനെ സഹായിക്കുമെന്ന് കരുതാനാവില്ല.

2014 നവംബറില്‍ ആലുവാപ്പുഴയില്‍ മുങ്ങിമരിക്കുമായിരുന്ന മറുനാടന്‍ തൊഴിലാളിയെ രക്ഷിച്ച ഉല്ലാസ് കുമാര്‍ എന്ന യുവാവ് ചുഴിയില്‍പ്പെട്ട് മരണമടഞ്ഞു. എച്ച്എംടിയിലെ ജീവനക്കാരനും ഐഎന്‍ടിയുസി യൂണിയന്‍ വൈസ് പ്രസിഡന്റുമായിരുന്ന ഈ യുവാവിന്റെ വിവാഹം കഴിഞ്ഞിട്ട് നാലു മാസമേ ആയിരുന്നുള്ളൂ. ഉല്ലാസിന്റെ ഭാര്യ ആരതി സര്‍ക്കാര്‍ സഹായത്തിന് അന്നുമുതല്‍ ശ്രമിക്കുന്നതാണ്. നൗഷാദിനെപ്പോലെ മറുനാടന്‍ തൊഴിലാളിയെ മരണത്തില്‍നിന്ന് രക്ഷിക്കാന്‍ സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച മഹാത്യാഗമാണ് ഉല്ലാസ്‌കുമാര്‍ ചെയ്തതും. എന്നാല്‍ ഒരുവര്‍ഷം കഴിഞ്ഞിട്ടും മതമില്ലാത്ത ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാര്‍ മനുഷ്യത്വം തൊട്ടുതീണ്ടാത്ത വിധത്തില്‍ ഉല്ലാസിന്റെ കുടുംബത്തെ ക്രൂരമായി അവഗണിക്കുകയാണ്.

തിരുവനന്തപുരത്ത് ഷോക്കേറ്റ് മരിച്ച കേശവന്‍നായര്‍ എന്നയാള്‍ക്ക് സര്‍ക്കാര്‍ 30,000 രൂപ മാത്രം നല്‍കിയപ്പോള്‍ മലപ്പുറത്ത് ഇതേപോലെ മരിച്ച ബീപാത്തുമ്മക്ക് നല്‍കിയത് രണ്ടുലക്ഷം രൂപയാണെന്ന് തനിക്കെതിരെ കേസെടുത്ത ദിവസവും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടുകയുണ്ടായി. വെള്ളാപ്പള്ളിയെ ജയിലിലടക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് ഈ വിവേചനങ്ങളെക്കുറിച്ച് എന്ത് മറുപടിയാണ് പറയാനുള്ളതെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

”അപകടത്തില്‍പ്പെടുമ്പോള്‍ ജാതിയും മതവും ചോദിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നാണ് വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തതിനെ ന്യായീകരിച്ചുകൊണ്ട് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചത്. ചെന്നിത്തല നിരാകരിക്കുന്ന ഈ സമീപനമാണ് അദ്ദേഹം പങ്കാളിയായ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നതെന്നാണ് മേല്‍വിവരിച്ച സംഭവങ്ങളില്‍നിന്ന് പകല്‍പോലെ വ്യക്തമാകുന്നത്. ഇതാകട്ടെ യുഡിഎഫിന്റെ ഒരു രാഷ്‌ട്രീയ-ഭരണ തുടര്‍ച്ചയുമാണ്.

എ.കെ. ആന്റണിയും ഉമ്മന്‍ചാണ്ടിയും നേതൃത്വം നല്‍കിയ യുപിഎ സര്‍ക്കാരിന്റെ കാലത്താണ് 2003 ല്‍ മാറാട് കൂട്ടക്കൊല നടക്കുന്നത്. എട്ട് ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെടുകയായിരുന്നു. വലിയ പ്രക്ഷോഭത്തിനുശേഷവും ഒരുലക്ഷം രൂപ വീതമാണ് കൊലചെയ്യപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. ഈ പിച്ചക്കാശ് വേണ്ടെന്ന് പറഞ്ഞ് മരിച്ച എട്ടുപേരുടെ കുടുംബങ്ങള്‍ അത് തിരിച്ചുകൊടുത്തപ്പോഴാണ് 10 ലക്ഷം രൂപ വീതം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ആക്രമണത്തിനിടെ അസ്‌കര്‍ എന്ന കൊലയാളിയും കൊല്ലപ്പെടുകയുണ്ടായി. ഇയാള്‍ക്കും കൊടുത്തു 10 ലക്ഷം! ഇരയെയും വേട്ടക്കാരനെയും ഒരുപോലെ കാണുന്ന കേട്ടുകേള്‍വിപോലുമില്ലാത്ത സമീപനമാണ് അന്നും ചെന്നിത്തലയുടെ സര്‍ക്കാര്‍ സ്വീകരിച്ചത്.

കൊലയാളിയുടെ മതമാണ് ഇതിന് കാരണമെന്ന് പ്രത്യേകം പറയേണ്ടയില്ലല്ലോ.

മതം, വംശം, ദേശം, ഭാഷ തുടങ്ങിയവയുടെ പേരില്‍ ശത്രുത സൃഷ്ടിക്കുകയും മതസൗഹാര്‍ദ്ദത്തിന് ഭംഗംവരുത്തുകയും ചെയ്യുന്നത് തടയുന്ന 153 എ വകുപ്പുപ്രകാരമാണ് വെള്ളാപ്പള്ളി നടേശനെതിരെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കേസെടുത്തിരിക്കുന്നത്. ഈ നടപടി ഒരേസമയം അധികാരദുര്‍വിനിയോഗവും രാഷ്‌ട്രീയമായ പകപോക്കലും ഇരട്ടത്താപ്പും ആപല്‍ക്കരമായ വര്‍ഗീയ പ്രീണനവുമാണ്.

മരണാനന്തരം ആശ്രിതര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന സഹായത്തിലെ മതവിവേചനത്തെ ഇത് ആദ്യമായല്ല വെള്ളാപ്പള്ളി വിമര്‍ശിക്കുന്നത്. കടലില്‍പ്പോയി മരിക്കുന്ന ക്രൈസ്തവര്‍ക്ക് ലക്ഷങ്ങള്‍ സഹായം നല്‍കുന്ന സര്‍ക്കാര്‍ തെങ്ങില്‍നിന്ന് വീണുമരിക്കുന്ന ഈഴവനെ അവഗണിക്കുന്നുവെന്ന് വെള്ളാപ്പള്ളി പലപ്പോഴും പറഞ്ഞിട്ടുണ്ട്. അന്നൊന്നും ഒരു നടപടിയും എടുക്കാതിരുന്നവര്‍ ഇപ്പോള്‍ നൗഷാദിന്റെ സംഭവവുമായി ബന്ധപ്പെട്ട് ഈ വിമര്‍ശനം ആവര്‍ത്തിച്ചപ്പോള്‍ വെള്ളാപ്പള്ളിക്കെതിരെ കേസെടുത്തത് അധികാര ദുര്‍വിനിയോഗവും രാഷ്‌ട്രീയ പകപോക്കലുമാണ്. സമത്വമുന്നേറ്റയാത്ര നയിക്കുന്നതാണ് വെള്ളാപ്പള്ളിയെ യുഡിഎഫ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും കണ്ണിലെ കരടാക്കിയതെന്ന് വ്യക്തം.

ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരിന്റെ മതവിവേചനത്തെക്കുറിച്ചാണ് വെള്ളാപ്പള്ളി പറഞ്ഞത്. എന്നാല്‍ ഇതിനെ മതവിദ്വേഷം സൃഷ്ടിക്കലായി ചിത്രീകരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അതേസമയം, ബോധപൂര്‍വം മതവിദ്വേഷം സൃഷ്ടിക്കാന്‍ ശ്രമിച്ചവര്‍ക്കെതിരെ ഈ സര്‍ക്കാര്‍ നിഷ്‌ക്രിയത പാലിക്കുകയാണ്.

ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നയിക്കുന്ന ഈ സര്‍ക്കാരിന്റെ കാലത്താണ് പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ നടപ്പിലാക്കിയാല്‍ ജാലിയന്‍വാലാബാഗ് മോഡലില്‍ ചോരപ്പുഴയൊഴുക്കുമെന്ന് താമരശ്ശേരി രൂപതാ ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ പരസ്യമായി പ്രഖ്യാപിച്ചത്. കലാപത്തിനുള്ള പച്ചയായ ആഹ്വാനമായിരുന്നു ഇത്. എന്നിട്ടും സര്‍ക്കാര്‍ യാതൊരു നടപടിയുമെടുത്തില്ല.

അടുത്തിടെയാണ് ഇടുക്കി ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍ ഇടുക്കിയെ കശ്മീരാക്കുമെന്ന് പ്രഖ്യാപിച്ചതും ഈഴവരായ ഓട്ടോറിക്ഷക്കാര്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ അടിച്ചുകൊണ്ടുപോകുന്നുവെന്ന് അങ്ങേയറ്റം പ്രകോപനപരമായി പ്രസ്താവിച്ചതും. ഇത് ഒരേസമയം കലാപത്തിനുള്ള ആഹ്വാനവും മതസ്പര്‍ധ വളര്‍ത്തുന്നതുമായിരുന്നു. ഏറ്റവുമൊടുവില്‍ സംസ്ഥാനത്തിന്റെ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ഗവര്‍ണര്‍ പങ്കെടുക്കുന്ന ഒരു ചടങ്ങില്‍ മതംമാറ്റത്തിനുള്ള സുവിശേഷപ്രവര്‍ത്തനം തന്റെ ദൗത്യമാണെന്ന് പ്രഖ്യാപിച്ചതും അത് ചെയ്യാന്‍ മറ്റുള്ളവരെ ആഹ്വാനം ചെയ്തതും. മതസ്പര്‍ധ വളര്‍ത്തുന്ന ഈ മൂന്ന് സംഭവങ്ങളുടെ കാലത്തും 193 എ വകുപ്പ് നിലവിലുണ്ടായിരുന്നു. എന്നാല്‍ മതപരിഗണന വെച്ച് ചെന്നിത്തലയുടെ പോലീസ് അനങ്ങിയില്ല.

വെള്ളാപ്പള്ളിക്കെതിരെ പരാതിപ്പെട്ടിരിക്കുന്നവരില്‍ ഒരാള്‍ വി.എസ്. അച്യുതാനന്ദനാണല്ലോ. കമ്യൂണിസ്റ്റ് പദാവലി ഉപയോഗിച്ചാല്‍ ഹിന്ദുക്കളോടുള്ള വര്‍ഗശത്രുതയാണ് വിഎസിനെയും സുധീരനെയും ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും ഒറ്റക്കെട്ടാക്കിയിരിക്കുന്നത്. ഈ കടന്നാക്രമണത്തെ ചെറുത്തുതോല്‍പ്പിക്കാനുള്ള ശേഷി കേരളത്തിലെ ഹിന്ദുക്കളില്‍ അവശേഷിക്കുന്നുണ്ട്. അവര്‍ കണക്കുചോദിക്കുകതന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

India

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

News

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

Kerala

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

India

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

പുതിയ വാര്‍ത്തകള്‍

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.