ഇടുക്കി: കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ച നെടുങ്കണ്ടം എന്‍സിസി ബെറ്റാലിയനും പൈനാവ് എന്‍സിസി അക്കാദമിയും ജില്ലയുടെ വികസന മുന്നേറ്റത്തിന് ആക്കം കൂട്ടും.രാജ്യത്താകെ 6 ബറ്റാലിയനുകള്‍ അനുവദിച്ചതില്‍ ഒരെണ്ണമാണ് നെടുങ്കണ്ടത്തിന് ലഭിച്ചത്. കേരളത്തില്‍ വേറേ ബറ്റാലിയനുകള്‍ അനുവദിച്ചിട്ടില്ല.
ഒഡീഷ, ഉത്തര്‍പ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഢ്, കേരളം എന്നീ 6 സംസ്ഥാനങ്ങള്‍ക്കാണ് ബറ്റാലിയനുകള്‍ അനുവദിച്ചത്. രണ്ടുലക്ഷം വിദ്യാര്‍ത്ഥികളെ എന്‍സിസിയില്‍ അംഗങ്ങളാക്കി മാറ്റുന്നതിനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം ലക്ഷ്യം വയ്‌ക്കുന്നത്. കോട്ടയം ഗ്രൂപ്പിനു കീഴിലാണ് നെടുങ്കണ്ടം ബറ്റാലിയന്‍ ആരംഭിച്ചിട്ടുള്ളത്. ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള ബറ്റാലിയന്‍ അനുവദിച്ചിട്ടുള്ളത്. ലെഫ്റ്റനന്റ് കേണലിന്റെ മേല്‍നോട്ടത്തിലാണ് നെടുങ്കണ്ടം ബറ്റാലിയന്‍ പ്രവര്‍ത്തിക്കുക. മേജര്‍ തസ്തികയിലുള്ള ഒരാളെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കും. 26 ജീവനക്കാരെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇവിടേയ്‌ക്ക് നിയമിക്കുന്നത്. 3420 കുട്ടികള്‍ക്കാണ് നെടുങ്കണ്ടം ബറ്റാലിയനില്‍ പ്രവേശനാനുമതി. 220 സ്‌കൂള്‍ വിദ്യാര്‍ത്ഥികളും 1200 കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുമാണ് അഡ്മിഷന്‍. മുന്ന് വാഹനങ്ങളും അനുവദിച്ചിട്ടുണ്ട്. 2 കോടി 29 ലക്ഷം രൂപയും കേന്ദ്രം ഈ ബറ്റാലിയനുവേണ്ടി നീക്കി വച്ചിട്ടുണ്ട്. പരിശീലന ഉപകരണങ്ങള്‍, സ്റ്റോര്‍ ഉപകരണങ്ങള്‍, യൂണിഫോം തുടങ്ങിയവ കേന്ദ്രം പ്രത്യേകം അനുവദിക്കും. ജില്ലാ ആസ്ഥാനത്ത് 5 ഏക്കര്‍ സ്ഥലത്ത് പ്രത്യേക പരിശീലനത്തിനായി എന്‍.സി.സി അക്കാദമിയും സ്ഥാപിക്കും. നെടുങ്കണ്ടം ബറ്റാലിയന് വേഗത്തില്‍ അനുമതി നല്‍കിയ കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീഖറിനെ ബിജെപി അഭിനന്ദിച്ചു.
















