തൊടുപുഴ: റോഡില്‍ കൂടി നടന്നു പോകുന്നതിനിടെ മധ്യവയസ്‌കന് കുത്തേറ്റു. മുളപ്പുറം കുന്നേല്‍ സെബാസ്റ്റ്യന്‍ (58) നാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.45 നാണ് സംഭവം നടന്നത്. സംഭവത്തിലെ പ്രതിയെന്ന് സംശിക്കുന്ന ചെറുകുന്നത്ത് സാബു ഒളിവിലാണ്.പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് അറിയിച്ചു. പ്രത്യേകിച്ച് യാതൊരുവിധ കാരണങ്ങളുമില്ലാതെ സെബാസ്റ്റ്യനെ കുത്തുകയായിരുന്നെന്ന് കരിമണ്ണൂര്‍ പോലീസ് പറഞ്ഞു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
















