Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ഹര്‍ത്താലിനപ്പുറം വിരല്‍ചൂണ്ടി പൊതുസംവാദം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2015, 11:58 am IST
inKollam

കൊല്ലം: ഹര്‍ത്താല്‍ നിയന്ത്രണത്തബില്‍ നിയമസഭയില്‍ കൊണ്ടുവരുന്നതിന് മുന്നോടിയായി കൊല്ലം പ്രസ് ക്ലബും ജില്ലാ പോലീസും ചേര്‍ന്ന് പ്രസ് ക്ലബ് ഹാളില്‍ സംഘടിപ്പിച്ച അഭിപ്രായരൂപീകരണ സംവാദം ശ്രദ്ധേയമായി.

ഹര്‍ത്താലിനെതിരെയല്ല, മറിച്ച് അതിന് കാരണമാകുന്ന സാമൂഹ്യവിഷയങ്ങള്‍ പരിഹരിക്കുന്നതിനാകണം ഊന്നല്‍ നല്‍കേണ്ടതെന്ന് സംവാദത്തില്‍ സംസാരിച്ച വിവിധ രാഷ്‌ട്രീയപാര്‍ട്ടി പ്രതിനിധികളും സാംസ്‌കാരികപ്രമുഖരും അഭിപ്രായപ്പെട്ടു.

ഹര്‍ത്താല്‍ ഏറ്റവും കൂടുതല്‍ നടക്കുന്ന സംസ്ഥാനം കേരളമാണെന്ന് ആമുഖപ്രസംഗം നടത്തിയ എസിപി പ്രകാശ് പറഞ്ഞു. ഹര്‍ത്താലിനെ ആഘോഷമാക്കുന്ന ഇതുപോലൊരു സംസ്ഥാനം രാജ്യത്ത് വേറെയില്ല. ഹര്‍ത്താല്‍ കാരണം ഒരു ദിവസം പൊതുഖജനാവിന് ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം 900 കോടി രൂപയാണ്. വ്യാപാരി-വ്യവസായികളില്‍ നിന്നും ഇറക്കുമതി-കയറ്റുമതിക്കാരില്‍ നിന്നുമെല്ലാം പിരിച്ചെടുക്കുന്ന ടാക്‌സാണിത്. ഒറ്റയടിക്ക് ഈ തുക ഇല്ലാതാകുന്നത് സര്‍ക്കാരിന് മാത്രമല്ല, ജനങ്ങളെയും ദോഷകരമായി ബാധിക്കുന്നതാണ്. ടാക്‌സ് കിട്ടുന്ന തുകയാണ് പദ്ധതിനിര്‍വഹണത്തിനും സര്‍വീസ് ജീവനക്കാര്‍ക്ക് ശമ്പളമായുമെല്ലാം നല്‍കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹര്‍ത്താലിനെയല്ല മറിച്ച് ഹര്‍ത്താലിന്റെ മറവില്‍ നടക്കുന്ന അതിക്രമങ്ങളെയാണ് നിയമം മൂലം നിരോധിക്കേണ്ടതെന്നായിരുന്നു ഡോ.ബി.എ.രാജാകൃഷ്ണന്റെ നിലപാട്. കേരളത്തില്‍ ഹര്‍ത്താലിനോടുള്ള സമീപനം വ്യത്യസ്തമാണ്. ആര് ഹര്‍ത്താല്‍ നടത്തിയാലും വാഹനങ്ങള്‍ നിരത്തിലിറക്കാതെയും കടകള്‍ തുറക്കാതെയും ജനം ആഘോഷിക്കുന്നത് കാണാം. ഹര്‍ത്താല്‍ അവസാനായുധം പോലെ നിലനില്‍ക്കേണ്ടതാണെങ്കിലും ഉദ്ദേശശുദ്ധിയോടെയുള്ള ഹര്‍ത്താലുകള്‍ക്ക് മാത്രമെ പിന്തുണ നല്‍കാവുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാടിന്റെ പുരോഗതി സമരങ്ങളുടെ ഫലമായി ഉണ്ടായതാണെന്ന് നിസംശയം പറയാം. സമരം നെല്ലിയ്‌ക്ക പോലെ ആദ്യം കയ്‌ക്കുകയും പിന്നീട് മധുരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

നീതിന്യായസംവിധാത്തിന്റെ ഉദ്ദേശം തന്നെ കുറ്റകൃത്യങ്ങള്‍ കുറയക്കുകയും നാട്ടില്‍ സമാധാനം നിലനിര്‍ത്തുകയും ചെയ്യുകയാണെന്ന് റിട്ട.ഡിവൈഎസ്പി ജിനരാജന്‍ പറഞ്ഞു. ഹര്‍ത്താല്‍ എല്ലാകാലത്തും സമൂഹത്തെ ദോഷകരമായ ബാധിക്കുന്നതാണ്. അക്രമങ്ങള്‍ക്ക് മറയാക്കി ഹര്‍ത്താലിനെ ഉപയോഗിക്കുന്നത് പലപ്പോഴും കോടതിയില്‍ കേസായിട്ടുണ്ട്. ഇത്തരം അക്രമങ്ങളെ ശക്തമായി അടിച്ചമര്‍ത്തണമെന്നാണ് സുപ്രിം കോടതി പോലും ചൂണ്ടിക്കാട്ടിയട്ടുള്ളത്. സഞ്ചരിക്കാനും സംഘടിക്കാനും സംസാരിക്കാനുമുള്ള അവകാശം എല്ലാ പൗരനും ഭരണഘടന ഉറപ്പുനല്‍കുന്നതാണ്. ഇപ്പോള്‍ കൊണ്ടുവരുന്ന ബില്ലില്‍ ഹര്‍ത്താല്‍ദിനത്തില്‍ സഹായം നല്‍കാത്ത പോലീസ് ഉദ്യോഗസ്ഥന് പതിനായിരം രൂപ പിഴവരെ ചുമത്തുന്നതിന് വ്യവസ്ഥയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹര്‍ത്താല്‍ നിരോധനത്തിന് പരകരം അതിന് കാരണമാകുന്ന ഘടകങ്ങളെ ഇല്ലാതാക്കാനാണ് ഭരണാധികാരികള്‍ ശ്രദ്ധിക്കേണ്ടതെന്ന് തുടര്‍ന്ന് സംസാരിച്ച എം.എര്‍.ജയഗീത പറഞ്ഞു. എന്തിന്റെ പേരില്‍ ഹര്‍ത്താല്‍ നടത്തിയാലും ആശുപത്രിയിലേക്ക് പോകുന്ന വാഹനങ്ങളെയും അതില്‍ സഞ്ചരിക്കുന്ന രോഗികളെയും തടയുന്നത് ആധുനികസമൂഹത്തിന് ക്ഷമിക്കാനാകാത്തതാണെന്നും കൂട്ടിച്ചേര്‍ത്തു.

ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എസ്.ദിനേഷ്‌കുമാര്‍, സിപിഎം നേതാവ് വരദരാജന്‍, സിപിഐ നേതാവ് ജി.ലാലു, കോണ്‍ഗ്രസ് നേതാവ് എ.എസ്.നോള്‍ഡ്, വ്യാപാരിവ്യവസായി പ്രതിനിധി ദേവരാജന്‍ എന്നിവരും സംസാരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് സി.വിമല്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ പ്രദീപ് ചന്ദ്രന്‍ സ്വാഗതം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

ചിട്ടയോടെ വ്രതങ്ങൾ, അറിഞ്ഞ് അനുഷ്ഠിച്ചാൽ ഫലം ഉറപ്പ്

India

ഒക്ടോബർ 1 മുതൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല എന്ന നയം ദൽഹിയിലെ ബിജെപി സര്‍ക്കാര്‍ കർശനമാക്കുന്നു

India

ടിഎംസിയുടെ പേരും ചിഹ്നവും തര്‍ക്കത്തില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശം

Entertainment

ഹനുമാൻ അൻഷിലെ ഗായകൻ : സുനിൽ ലോധിയുടെ നേത്ര ചികിത്സ ഏറ്റെടുത്ത് നിർമ്മാതാവ് അനുപ്രിയ

India

ഭീകരവാദത്തെ നേരിടാന്‍ ശക്തമായ സംവിധാനം വേണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ

പുതിയ വാര്‍ത്തകള്‍

കളിച്ചുകൊണ്ടിരുന്ന രണ്ടു വയസ്സുകാരനെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി

അഞ്ച് വയസുള്ള കുട്ടികളെ കൊണ്ട് മോദിയ്‌ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ പറയിച്ചു ; വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച് ഹോം ട്യൂട്ടർ പ്രതിഭ

സംസ്ഥാനത്തെ 38 തദ്ദേശ വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ 58.04 ശതമാനം പോളിംഗ്

ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവ്നീത് ബിട്ടു (ഇടത്ത്) ലവ്ലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം (നടുവില്‍)

പഞ്ചാബിലെ ലവ്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികലാപം അമിത് ഷായുടെ റാലി അട്ടിമറിക്കാനുള്ള ആം ആദ്മി തന്ത്രമെന്ന് ബിജെപി നേതാവ് രവനീത് ബിട്ടു

പ്രായപൂര്‍ത്തിയാകാത്തവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിയന്ത്രിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീംകോടതി

ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴ അടച്ചില്ലെങ്കില്‍ ഇനി വീട്ടില്‍ കറന്‌റു കാണില്ല!

പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ കളക്ടര്‍മാരുടെ അധ്യക്ഷതയില്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കും

പോലീസിനെ അക്രമിക്കണം , ഷാഹി പള്ളി പൊളിക്കുന്ന വ്യാജ വീഡിയോ പ്രചരിപ്പിച്ചു : 15 ഇസ്ലാമിസ്റ്റുകൾ പിടിയിൽ ; നൂറോളം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പൂട്ടും

മുഖ്യമന്ത്രിക്ക് ചുറ്റുളള ആള്‍ക്കൂട്ടം സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നു,സുരക്ഷ ശക്തമാക്കാന്‍ തീരുമാനം

ഇപ്പോള്‍ എന്‍സിപിഐ അധ്യക്ഷനായ ബിജെപിയുടെ യുവനേതാവായും മീഡിയ പാനലിസ്റ്റായും പ്രവർത്തിച്ചിരുന്ന ജ്യോതിപ്രകാശ് ചാറ്റർജി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

തൃണമൂല്‍ വിമതരെ വിഴുങ്ങിയ എന്‍സിപിഐ എന്ന പാര്‍ട്ടിയും ബിജെപിയുടെ സൃഷ്ടിയോ? മമതയ്‌ക്കും കൂട്ടര്‍ക്കും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.