Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനം: ബിജെപി ജില്ലാറാലി: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 10:56 pm IST
in Kannur

കണ്ണൂര്‍: കെ.ടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ച് ഡിസംബര്‍ 1 ന് ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഇരിട്ടിയില്‍ നടക്കുന്ന ജില്ലാ റാലിയുടെ ഒരുക്കങ്ങള്‍ ദ്രുതഗതിയില്‍ പൂര്‍ത്തിയായി വരുന്നു. റാലിയില്‍ കാല്‍ലക്ഷത്തിലേറെ പ്രവര്‍ത്തകര്‍ പങ്കെടുക്കും. ബിജെപി അഖിലേന്ത്യാ സെക്രട്ടറി മുരളീധര്‍ റാവു റാലി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡണ്ട് വി.മുരളീധരന്‍, ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ.കൃഷ്ണദാസ്, സംസ്ഥാന വൈസ് പ്രസിഡണ്ട് എം.ടി.രമേശ്, ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍, ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് തുടങ്ങിയവര്‍ റാലിയില്‍ സംസാരിക്കും. ഇതിന്റെ ഭാഗമായി 30 ന് ബലിദാന ജ്യോതിയാത്രകള്‍ നടക്കും. ജില്ലയിലെ 78 ഓളം ധീരബലിദാനികളുടെ സ്മൃതി കുടീരങ്ങളില്‍ നിന്നും ആരംഭിക്കുന്ന ജ്യോതിയാത്രകള്‍ വൈകുന്നേരം 4 മണിക്ക് ചാവശ്ശേരിയില്‍ സംഗമിച്ച് ആയിരക്കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടെ വൈകുന്നേരം 5 മണിക്ക് ഇരിട്ടിയില്‍ എത്തും. തുടര്‍ന്ന് ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് ജ്യോതികള്‍ ഏറ്റുവാങ്ങും. സമ്മേളനത്തിന്റെ ഭാഗമായി നടന്ന പതാകദിനത്തോടനുബന്ധിച്ച് ജില്ലയിലെ 500 ഓളം കേന്ദ്രങ്ങളില്‍ പതാകയുയര്‍ത്തി. സമ്മേളനത്തിന്റെ വിജയത്തിനായി ബൂത്ത് തല പ്രവര്‍ത്തക യോഗങ്ങള്‍ പൂര്‍ത്തിയായി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന പരിപാടി വിജയിപ്പിക്കാന്‍ അണികള്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിക്കഴിഞ്ഞു. നൂറു കണക്കിന് വാഹനങ്ങളാണ് ഇതിനായി ബുക്ക് ചെയ്തിട്ടുള്ളത്. സമ്മേളനം പരാജയപ്പെടുത്താനും അക്രമങ്ങള്‍ക്ക് കോപ്പുകൂട്ടാനും സിപിഎം ജില്ലയുടെ പല ഭാഗങ്ങളിലും ശ്രമിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി ജില്ലയുടെ പല ഭാഗങ്ങളിലും പ്രചരണോപാധികള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. സിപിഎം അക്രമത്തേര്‍വാഴ്ചയെ അവഗണിച്ചും പരമാവധി പ്രവര്‍ത്തകരെ സമ്മേളനത്തിലെത്തിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

30 ന് നടക്കുന്ന മാഹി മേഖലാ ബലിദാന്‍ ജ്യോതിയാത്ര രാവിലെ 9 മണിക്ക് ജില്ലാ സെക്രട്ടറി വിജയന്‍ വട്ടിപ്രം മൂലക്കടവില്‍ ഉദ്ഘാടനം ചെയ്യും. യുവമോര്‍ച്ച മാഹി മേഖലാ കണ്‍വീനര്‍ കരിക്കുന്നുമ്മല്‍ സുനിയുടെ നേതൃത്വത്തില്‍ ബലിദാന്‍ ദീപശിഖ പന്തക്കലിലെ കരുണന്‍, പവിത്രന്‍, സുനി, ഇരട്ടപ്പിലാക്കൂലിലെ രവീന്ദ്രന്‍, ബിജിത്ത്, ഷിനോജ്, ചൊക്ലിയിലെ പുരുഷോത്തമന്‍, കവിയൂര്‍ ശ്രീധരന്‍, പെരിങ്ങാടിയിലെ കനകന്‍, പാറാലിലെ അനി, തലായിയിലെ സതീശന്‍ എന്നിവരുടെ ബലിദാന്‍ മണ്ഡപങ്ങളില്‍ നിന്നും കൊളുത്തുന്ന ജ്യോതി നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ വൈകുന്നേരം 4 മണിക്ക് ചാവശ്ശേരിയിലെത്തും. 1 ന് നടക്കുന്ന സമ്മേളനത്തില്‍ മാഹിയില്‍ നിന്നും 500 ഓളം പ്രവര്‍ത്തകര്‍ പങ്കെടുക്കും. ജ്യോതിയാത്രക്ക് സി.കെ.രവീന്ദ്രന്‍, അഡ്വ.എന്‍.കെ.രജീന്ദ്രന്‍, വി.ബാലന്‍, കൂലോത്ത് പവിത്രന്‍, സത്യന്‍ ചാലക്കര, വി.കെ.മഹീന്ദ്രകുമാര്‍, എ.അനില്‍, വളവില്‍ രതീഷ്, കെ.ചന്ദ്രന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

മട്ടന്നൂര്‍ മണ്ഡലം തല ജ്യോതിയാത്ര രാവിലെ 10 മണിക്ക് മള്ളന്നൂരിലെ ബിജുവിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്നും ജില്ലാ വൈസ് പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ധീര ബലിദാനികള്‍ ഉറങ്ങുന്ന ചെമ്മരം, എടയാര്‍, ചിറ്റാരിപ്പറമ്പ്, ആയിത്തറ, മാങ്ങാട്ടിടം, വട്ടിപ്രം, എന്നിവിടങ്ങളിലെ സ്മൃതി മണ്ഡപങ്ങളില്‍ നിന്നും ജ്യോതി കൊളുത്തിയ ശേഷം ജ്യോതിയാത്ര മട്ടന്നൂര്‍ വഴി ഇരിട്ടിയിലെത്തും.

തലശ്ശേരി മണ്ഡലംതല ജ്യോതിയാത്ര രാവിലെ 8.30 ന് പന്ന്യന്നൂര്‍ ചന്ദ്രന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും ആരംഭിക്കും. പി.കെ.വേലായുധന്‍ ഉദ്ഘാടനം ചെയ്യും. കുറിച്ചിക്കര വിനയന്‍, പന്ന്യന്നൂര്‍ ദിവാകരന്‍, ഈങ്ങയില്‍പ്പീടിക സുരേഷ് ബാബു, മൂഴിക്കരയിലെ പ്രേമന്‍, ഇല്ലത്ത് താഴെ ഷാജി, കല്ലായിത്തെരുവിലെ എം.ടി.രാഘവന്‍, വാടിക്കല്‍ രാമകൃഷ്ണന്‍, കോമത്ത് പാറാല്‍ കെ.വി.സുരേന്ദ്രന്‍, അനൂപ്, ധര്‍മ്മ സുരേന്ദ്രന്‍, പാറക്കട്ട് നിഖില്‍, പെരുന്താറ്റില്‍ ശശി, ചൊയ്യോടം പ്രദീപന്‍, കക്കറ പ്രകാശന്‍, ഡയമണ്ട് മുക്ക് മനോജ് തുടങ്ങിയ മണ്ഡലത്തിലെ ബലിദാനികളുടെ സ്മൃതി മണ്ഡപങ്ങളില്‍ നിന്നും കൊളുത്തുന്ന ജ്യോതിയാത്ര വൈകുന്നേരം ഇരിട്ടിയിലെത്തും.

രാവിലെ ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതി മന്ദിരത്തില്‍ നടക്കുന്ന പുഷ്പാര്‍ച്ചനയില്‍ പ്രമുഖ സംഘപരിവാര്‍ നേതാക്കള്‍ പങ്കെടുക്കും. ഇതോടനുബന്ധിച്ച് പതാകജാഥ പിലാത്തറയില്‍ നിന്നും കൊടിമര ജാഥ മുഴക്കുന്നില്‍ നിന്നും ഛായാചിത്ര ജാഥ കണ്ണൂരില്‍ നിന്നും ആരംഭിക്കും. ജയകൃഷ്ണന്‍ മാസ്റ്റര്‍ സ്മൃതി മണ്ഡപത്തില്‍ നിന്നും കൊളുത്തുന്ന ജ്യോതി ജയകൃഷ്ണന്‍ മാസ്റ്ററുടെ അമ്മയില്‍ നിന്നും യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പി.സുധീര്‍ ഏറ്റുവാങ്ങും. ഉദയഗിരി ചീക്കാട് കെ.രാജന്‍ സ്മൃതി മണ്ഡപത്തില്‍ നിന്നുള്ള ജ്യോതിയാത്ര ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്തും പയ്യന്നൂരില്‍ ജനറല്‍ സെക്രട്ടറി എ.പി.ഗംഗാധരനും ധര്‍മ്മടത്ത് ജനറല്‍ സെക്രട്ടറി അഡ്വ.വി.രത്‌നാകരനും തലശ്ശേരിയില്‍ ദേശീയ സമിതിയംഗം പി.കെ.വേലായുധനും കല്യാശ്ശേരിയില്‍ ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.എ.വി.കേശവനും മാഹിയില്‍ ജില്ലാ സെക്രട്ടറി വിജയന്‍ വട്ടിപ്രവും പേരാവൂരില്‍ ജില്ലാ വൈസ് പ്രസിഡണ്ട് മോഹനന്‍ മാനന്തേരിയും മട്ടന്നൂരില്‍ ജില്ലാ വൈസ് പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്ററും ജ്യോതിയാത്രകള്‍ ഉദ്ഘാടനം ചെയ്യും. ഛായാചിത്രജാഥ കണ്ണൂരില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കുഴിയും പതാകജാഥ പിലാത്തറയില്‍ ജില്ലാ ഇലക്ഷന്‍ സെല്‍ കണ്‍വീനര്‍ പി.ബാലകൃഷ്ണന്‍ മാസ്റ്ററും കൊടിമര ജാഥ മുഴക്കുന്നില്‍ ദേശീയ സമിതിയംഗം എ.പി.പത്മിനി ടീച്ചറും ഉദ്ഘാടനം ചെയ്യും.

സ്വര്‍ഗീയ കെടി.ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാന ദിനറാലിയില്‍ കൂത്തുപറമ്പ് മണ്ഢലത്തില്‍ നിന്നും അയ്യായിരത്തിലേറെ പേര്‍ അണിനിരക്കുമെന്ന് ബിജെപി മഢ്ണലം പ്രസിഡണ്ട് വിപി.സുരേന്ദ്രന്‍ മാസ്റ്റര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.ബലിദാന്‍ ദിനാചരണത്തിന്റെ ഭാഗമായുളള ബലിദാന്‍ ജ്യോതിയാത്ര നാളെ രാവിലെ 9ന് കെടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്മൃതിമണ്ഢപത്തില്‍ നിന്നുമാരംഭിക്കും.കെടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ മാതാവ് കൗസല്യ യുവമോര്‍ച്ച സംസ്ഥാന പ്രസിഡണ്ട് പി.സുധീറിന് ദീപശിഖ കൈമാറിയാണ് ജ്യോതിയാത്രയ്‌ക്ക് സമാരംഭം കുറിക്കുക.വിവിധ കേന്ദ്രങ്ങളില്‍ നിന്നും പകരുന്ന ജ്യോതി സമ്മേളനനഗരിയായ ഇരിട്ടിയിലേക്ക് നീങ്ങും. ഡിസംബര്‍ ഒന്നിന് രാവിലെ 8ന് കെടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ സ്മൃതികുടീരത്തില്‍ പുഷ്പാര്‍ച്ചന നടക്കും.തുടര്‍ന്ന് അനുസ്മരണ സാംഘിക്ക്. 2ന് ബിജെപി നിയോജക മണ്ഢലം ട്രഷറായിരുന്ന സ്വര്‍ഗീയ പുളിഞ്ഞോളി ബാലന്‍ ബലിദാനദിനാചരണത്തിന്റെ രാവിലെ 8ന് പാനൂരിലെ സ്മൃതിമണ്ഢപത്തില്‍ പുഷ്പാര്‍ച്ചനയും,അനുസ്മരണവും നടക്കും. സിപിഎം അക്രമരാഷ്‌ട്രീയത്തിനെതിരായ ബലിദാനദിനാചരണ പരിപാടികളില്‍ ദേശസ്‌നേഹികളും,ജനാധിപത്യവിശ്വാസികളും അണിച്ചേരണമെന്ന് വിപി.സുരേന്ദ്രന്‍ അഭ്യര്‍ത്ഥിച്ചു. പത്രസമ്മേളനത്തില്‍ നേതാക്കളായ കെകെ.ചന്ദ്രന്‍, കെകെ.ധനജ്ഞയന്‍, രാജേഷ് കൊച്ചിയങ്ങാടി,കെപി.സജ്ഞീവ്കുമാര്‍ എന്നിവരും പങ്കെടുത്തു.

കൂത്തുപറമ്പ് നിയോജക മണ്ഢലം ബലിദാന്‍ ജ്യോതിയാത്ര മണ്ഢലം പ്രസിഡണ്ട് വിപി.സുരേന്ദ്രന്‍ നയിക്കും. നാളെ രാവിലെ 9ന് സ്വര്‍ഗീയ കെടി.ജയകൃഷ്ണന്‍ മാസ്റ്ററുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിന്നും തീജ്വാലകള്‍ പകര്‍ന്നുകൊണ്ട് ആരംഭിക്കുന്ന ജ്യോതിയാത്ര 9.30ന് പുളിഞ്ഞോളി ബാലന്റെ ഓര്‍മ്മകള്‍ ഉറങ്ങുന്ന പാനൂര്‍ ടൗണിലെ സ്മൃതി മണ്ഢപത്തില്‍ എത്തും.10ന് അഡ്വ:വത്സരാജകുറുപ്പ്,10.30ന് താഴെപൂക്കോത്തെ എന്‍ടികെ.കരുണന്‍, 10.45ന് കൈവേലിക്കല്‍ ചെമ്പട്ട കേളുവിന്റെ സ്മൃതിമണ്ഡപത്തില്‍ എത്തിചേരും. 11മണിക്ക് പൊയിലൂരിലെ അശ്വനീകുമാര്‍,സുരേന്ദ്രന്‍,കെപി.കുഞ്ഞിരാമന്‍ എന്നിവരുടെ സ്മൃതിമണ്ഢപത്തില്‍ നിന്നും അഗ്‌നികള്‍ ഏറ്റുവാങ്ങും. 11.30ന് ചെറുപറമ്പിലെ കൊമ്പന്‍ സുരേന്ദ്രന്‍, കുന്നോത്തുപറമ്പിലെ കെപി.നാണുമാസ്റ്റര്‍,കെസി.രാജേഷ് എന്നിവരുടെ സ്മൃതികുടീരങ്ങളില്‍ നിന്നും ജ്യോതി പകര്‍ന്ന് ചെറുവാഞ്ചേരിയിലെ ദിലീഷ്, പ്രദീപന്‍ എന്നിവരുടെ സ്മൃതിമണ്ഢപത്തില്‍ ജ്യോതിയാത്ര എത്തിചേരും.തുടര്‍ന്ന്് മൂര്യാട് പ്രമോദ്,കാര്യാട്ടുപുറം മാട്ടാങ്കോട്ടു രാജു, വളള്യായിലെ നാണു എന്നിവരുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ നിന്നും തീനാമ്പുകളേറ്റു വാങ്ങി പത്തായക്കുന്നിലേക്ക് ജ്യോതിയാത്ര നീങ്ങും.2ന് പത്തായക്കുന്നിലെ വിഎ.ഗംഗാധരന്‍ ,ഹരിദാസ്, പ്രശാന്ത്, രാജേഷ് എന്നിവരുടെ ഉജ്ജ്വലമായ ഓര്‍മ്മകള്‍ക്കു മുന്നില്‍ നിന്നും ജ്യോതി പകര്‍ന്ന് കോട്ടയംപൊയിലിലെ ബാലകൃഷ്ണകുറുപ്പ്,ആമ്പിലാട്ടെ രാജന്‍ എന്നിവരുടെ സ്മൃതിമണ്ഢപത്തിലേക്ക് ജ്യോതിയാത്ര എത്തും.തുടര്‍ന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ സമ്മേളന നഗരിയായ ഇരിട്ടിയിലേക്ക് ജ്യോതിയാത്ര നീങ്ങും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

38 വർഷങ്ങൾക്ക് ശേഷം ലിസി കാമറയ്‌ക്ക് മുന്നിൽ , സംവിധാനം പ്രിയദർശൻ; ഒപ്പം മകൾ കല്യാണിയും

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

യുകെയിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും മുന്‍ യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാമറും (ഇടത്ത്) ലവ് ജിഹാദിന് ഇരയായ ഹിന്ദു പെണ്‍കുട്ടി. പിന്നീട് ആര്‍ഷ വിദ്യാസമാജത്തിന്‍റെ ഇടപെടലോടെയാണ് രക്ഷപ്പെട്ടത് (വലത്ത്)
Kerala

ബ്രിട്ടനിലെ ഗ്രൂമിങ്ങ് ഗ്യാങ്ങും ഇന്ത്യയിലെ ലവ് ജിഹാദികളും ഒരേ തൂവല്‍ പക്ഷികള്‍

Ernakulam

ഓപ്പറേഷൻ തൂഫാൻ : 24 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അങ്കമാലിയിൽ പിടിയിൽ

India

രണ്ടരവയസുകാരിയ്‌ക്ക് ടോയ്‌ലറ്റ് കാണുമ്പോൾ ഭയം , കരച്ചിൽ ; ഡേകെയറിലെ ജീവനക്കാരുടെ ക്രൂരത കുഞ്ഞുങ്ങളെ മാനസികമായി ബാധിച്ചതായി റിപ്പോർട്ട്

പുതിയ വാര്‍ത്തകള്‍

‘ഞങ്ങള്‍ രണ്ട് രാജ്യങ്ങള്‍’ തമ്മില്‍ ചര്‍ച്ച ചെയ്തുവെന്ന് തമിഴ്നാട്ടിലെത്തിയ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍, തമിഴ്നാട് രാജ്യമോ?

ഇന്ത്യയിൽ 35 രൂപയ്‌ക്ക് ലഭിക്കുന്ന മരുന്നിന് അമേരിക്കയിൽ 85,000 രൂപ ; ആരോഗ്യസംരക്ഷണത്തിൽ ഇന്ത്യയെ മാതൃകയാക്കണമെന്ന് യുഎസ് വനിത

ഖമേനിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രിയും പാർലമെന്റ് സ്പീക്കറും ; വീഡിയോ പുറത്ത്

കേപ് വെര്‍ദെ പിള്ളേരെല്ലാം മെസ്സിയുടെ ഫാന്‍സ്…കളിക്ക് ശേഷം ദൈവത്തെപ്പോലെ ആരാധിക്കുന്ന മെസ്സിയ്‌ക്കൊപ്പം ഫോട്ടോയെടുക്കാന്‍ അടി

ചൈനീസ് മാധ്യമ പ്രവർത്തകന്റെ കുത്തിത്തിരിപ്പ് ചോദ്യത്തിന് കിടിലൻ മറുപടിയുമായി ദൊരൈസ്വാമി: ഇന്ത്യയെ പാകിസ്ഥാനുമായി താരതമ്യം ചെയ്യുന്നത് ആന മണ്ടത്തരം

സ്വര്‍ണ പണയ സ്ഥാപനത്തില്‍ പണം തിരിമറിയെന്ന് ആരോപണം: വിഷം കഴിച്ച ജീവനക്കാരി മരിച്ചു

അജ്മീറിലെ ഗരീബ് ഷെരീഫ് ദർഗയിൽ പണമിടപാട് ? കണക്കിൽപ്പെടാത്ത 20 ലക്ഷം രൂപയുടെ കള്ളപ്പണം; രണ്ടുപേർക്കെതിരെ കേസെടുത്തു

15 ടൺ പഴകിയ മാംസം, 9 ടൺ അച്ചാറുകൾ ; നൂറ് ദിവസത്തിനുള്ളിൽ പിടി കൂടിയത് ഭക്ഷ്യവിഷബാധ ഉണ്ടാക്കിയേക്കാവുന്ന 122 ടൺ ആഹാരവസ്തുക്കൾ

പതിനാല് വയസുകാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

ജി കാര്‍ത്തികേയന്റെ മരുമകളെ രായ്‌ക്കു രാമാനം മാറ്റാന്‍ സതീശന്‍ ധൃതി കാട്ടിയതെന്തിനെന്ന് ജോണ്‍ ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.