കെയ്‌റോ: ഈജിപ്തില്‍ ഭീകരാക്രമണത്തില്‍ നാല് പോലീസുകാര്‍ കൊല്ലപ്പെട്ടു. തെക്ക് പടിഞ്ഞാറന്‍ ഗിസ നഗരത്തിലെ ചെക്ക്‌പോയിന്റില്‍ മോട്ടോര്‍ സൈക്കിളിലെത്തിയ ഭീകരന്മാരാണ് ആക്രമണം നടത്തിയത്. മുഖംമൂടി ധരിച്ച ഭീകരരാണ് പോലീസ് ചെക്ക്‌പോയിന്റില്‍ ആക്രമണം നടത്തിയത്. ഇവരെ പോലീസ് തിരയുകയാണ്. 2011ല്‍ ഹോസ്‌നി മുബാറകിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മറിച്ചിട്ടതിന് ശേഷം നിരവധി ഭീകരാക്രമണങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഏതാണ്ട് 600 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.
















