Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

മധുരമധുരമീ സുപ്രഭാതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2015, 09:37 pm IST
inEntertainment

വൈക്കം രാമചന്ദ്രന്‍

സംഗീതവും സാഹിത്യവും സരസ്വതീദേവിയുടെ സ്തനദ്വയങ്ങളാണെന്ന് കവി പാടിയിട്ടുണ്ട്. സംഗീതം ആപാതമധുരമാണ്. അതായത് കേള്‍ക്കുന്ന മാത്രയില്‍ ഇഷ്ടപ്പെടും. പിന്നീട് ചിന്തിച്ച് ആസ്വദിയ്‌ക്കാന്‍ കൂടുതല്‍ വകയില്ല. എന്നാല്‍ സാഹിത്യം ആലോചനാമൃതമാണ്. സാഹിത്യത്തിന്റെ അര്‍ത്ഥവും ചമല്‍ക്കാരവും ചിന്തിച്ച് ചിന്തിച്ച് ആനന്ദിയ്‌ക്കാം. ഇതു രണ്ടും ചേര്‍ന്നാലോ? സാഹിത്യഗുണമുള്ള ഗാനമായാലോ? അത് കേള്‍ക്കുമ്പോഴും തുടര്‍ന്ന് ആലോചിയ്‌ക്കുമ്പോഴും സുഖം തരുന്നു. അത്തരം പാട്ടുകള്‍ ജനങ്ങള്‍ മനഃപാഠമാക്കി കൊണ്ടുനടക്കുന്നു.

അത്തരം ഒരു ഗാനമാണ് ചര്‍ച്ചാ വിഷയം.  വൈക്കം രാമചന്ദ്രനെഴുതി, ടി.എസ്. രാധാകൃഷ്ണജി സംഗീതം നല്‍കി, ചിത്ര അരുണ്‍ പാടിയ ചോറ്റാനിക്കര ഭഗവതി സുപ്രഭാതം ശ്രുതി മനോഹരവും ആലോചനാമൃതവും തന്നെ.

സാവേരി, നീലാംബരി, സരസ്വതി മുതലായ അനേകം രാഗങ്ങള്‍ ഇതില്‍ പ്രയോഗിച്ചിരിയ്‌ക്കുന്നു. പ്രഭാതത്തിന് യോജിച്ച തരത്തില്‍ അതിനെ വിന്യസിച്ചിരിയ്‌ക്കുന്നു, ടി.എസ്. രാധാകൃഷ്ണജി. സംഗീത സംവിധാന രംഗത്തും ഭക്തി ഗാനരംഗത്തും ചിരപ്രതിഷ്ഠിതനായ അദ്ദേഹം ഒരു ഭക്തനും സരളഹൃദയനുമാണ്. ഗായികയായ ചിത്ര അരുണ്‍ ഇതിന് യോജിച്ച തരത്തില്‍ മനോഹരമായി ഇവ ആലപിച്ചിരിക്കുന്നു.

വൈക്കം രാമചന്ദ്രന്‍ വളര്‍ന്നു വരുന്ന ഒരു കവിയാണ്.  അതോടൊപ്പം ഭഗവതിയുടെ അനുഗ്രഹം കൂടിയായപ്പോള്‍, ചോറ്റാനിക്കര ക്ഷേത്രം തന്ത്രിയും, ദേവസ്വം അധികാരികളും ഈ സുപ്രഭാത ഗാനങ്ങള്‍ ചോറ്റാനിക്കര ഭഗവതിയുടെ സുപ്രഭാതമായി അംഗീകരിച്ചു. വളരെക്കുറച്ച് ക്ഷേത്രങ്ങളില്‍ മാത്രമേ ഇപ്രകാരമുള്ള ഗാനങ്ങള്‍ ഉള്ളു.

ഭക്തിയാണ് വിഭക്തിയേക്കാള്‍ ശ്രേഷ്ഠമെന്ന് ഗുരുവായൂരപ്പന്‍ പൂന്താനത്തെ സമാധാനിപ്പിച്ചു. മരപ്രഭുവും അമരപ്രഭുവും തന്റെ നാമങ്ങള്‍ തന്നെയെന്ന് ബോധ്യപ്പെടുത്തി.  കൂട്ടത്തില്‍ പറയട്ടെ, ഗുരുവായൂരിലെ മരപ്രഭുശില്പത്തിന് താഴെ എഴുതി വച്ച ശ്ലോകം വൈക്കത്തിന്റേതാണ്. വൈക്കം രാമചന്ദ്രന്‍ വലിയ സംസ്‌കൃതപാണ്ഡിത്യം അവകാശപ്പെടുന്നില്ലെങ്കിലും ഈ സുപ്രഭാതത്തിന് ഭംഗിക്കുറവ് ഒട്ടുമില്ല. ഈ സുപ്രഭാതം ഭഗവതിയും ഭക്തന്മാരും നെഞ്ചിലേറ്റട്ടെയെന്ന് ആശംസിയ്‌ക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.