കണ്ണൂര്‍: ഈ വര്‍ഷത്തെ കണ്ണൂര്‍ നോര്‍ത്ത് ഉപജില്ലാ കലോത്സവം നവംബര്‍ 30, ഡിസംബര്‍ 1, 2, 3് തിയ്യതികളില്‍ സെന്റ് മൈക്കിള്‍സ് ആംഗ്ലോ ഇന്ത്യന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വെച്ച് നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മേളയുടെ ഉദ്ഘാടനം 30ന് വൈകീട്ട് 3.30 ന് കണ്ണൂര്‍ ഹയര്‍സെക്കണ്ടറി റീജനല്‍ ഡെപ്യൂട്ടിഡയറക്ടര്‍ കെ ജി സതീറാണിയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ മേയര്‍ ഇ.പി.ലത നിര്‍വ്വഹിക്കും. 87 പ്രൈമറി സ്‌കൂളുകള്‍, 15 ഹൈസ്‌കൂള്‍, 15 ഹയര്‍സെക്കണ്ടറി സ്‌കൂള്‍ രണ്ട് അണ്‍ എയ്ഡഡ് സ്‌കൂളിലെ 4081 വിദ്യാര്‍ത്ഥികളാണ് കലോത്സവത്തില്‍ മാറ്റുരക്കുന്നത്. പത്തോളം വേദികളിലായി 299 വിവിധ ഇനങ്ങളാണ് ഉണ്ടാകുക. സമാപന സമ്മേളനം ഡിസംബര്‍ മൂന്നിന് വൈകീട്ട് നാലിന് ജില്ലാ പഞ്ചായത്ത് ഉപാദ്ധ്യക്ഷ പി.പി.ദിവ്യയുടെ അധ്യക്ഷതയില്‍ കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തില്‍ കണ്ണൂര്‍ നോര്‍ത്ത് എഇഒ കെ.എം.സുനില്‍കുമാര്‍, ഫാ.എസ്.ജെ.ഗ്രേഷ്യസ്, സി.കെ .മനോജ്കുമാര്‍, പി.എം.രഘുറാം എന്നിവര്‍ പങ്കെടുത്തു.
















