കണ്ണൂര്‍: നാഷണല്‍ ഫ്‌ളാറ്റ് ഫോറം ഫോര്‍ ദി റൈറ്റ്‌സ് ഓഫ് ഡിസേബിള്‍ഡ്(എന്‍പിആര്‍ഡി)യുടെ നേതൃത്വത്തില്‍ ലോകവികലാംഗ ദിനമായ ഡിസംബര്‍ 3ന് പാര്‍ലമെന്റ് മാര്‍ച്ച് സംഘടിപ്പിക്കും. പാര്‍ലമെന്റ് സ്റ്റാന്റിംഗ് കമ്മറ്റി മുമ്പാകെയുള്ള വികലാംഗ സംരക്ഷണ നിയമം പാസാക്കുക, പെന്‍ഷന്‍ രാജ്യവ്യാപകമായി 3000രൂപയായി ഉയര്‍ത്തി മാസം തോറും വിതരണം ചെയ്യുക, ഡിസംബര്‍ 31ന് താല്‍കാലിക ജീവനക്കാരായ മുഴുവന്‍ അംഗപരിമിതരുടെയും സ്ഥിരപ്പെടുത്തുക, പെന്‍ഷന്‍ പ്രായം 60 ആയി ഉയര്‍ത്തുക തുടങ്ങി 11 ആവശ്യങ്ങള്‍ നേടിയെടുക്കാനാണ് പാര്‍മെന്റ് മാര്‍ച്ച്.
പാര്‍ലമെന്റ് മാര്‍ച്ചില്‍ കേരളത്തിലെ അംഗപരിമിതരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ഡിഎഡബ്ല്യുഎഫ് ന്റെ പ്രതിനിധികളായി കണ്ണൂര്‍ ജില്ലയില്‍ നിന്നും പങ്കെടുക്കുന്നവര്‍ക്ക് ഇന്ന് 2.30ന് ചൊവ്വ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ യാത്രയയപ്പ് നല്‍കും.
















