Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

വില വര്‍ദ്ധനവ്: ജനജീവിതം ദുസ്സഹമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2015, 09:40 pm IST
in Kannur

കണ്ണൂര്‍: പച്ചക്കറി ഉള്‍പ്പെടെയുള്ള നിത്യോപയോഗ സാധനങ്ങളുടെയും ഇറച്ചി, മത്സ്യം എന്നിവയുടെയും വിലവര്‍ദ്ധനവ് ജനജീവിതം ദുസ്സഹമാക്കി. പൊതുവിതരണ സംവിധാനങ്ങള്‍ താറുമാറായതോടെ പൊതു മാര്‍ക്കറ്റില്‍ വ്യാപാരികള്‍ തോന്നുംപടിയാണ് വിലയീടാക്കുന്നത്. പച്ചക്കറി, പരിപ്പ്, പയര്‍, അരി, വെളിച്ചെണ്ണ തുടങ്ങി സകലതിനും വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കര്‍ണ്ണാടക, തമിഴ് നാട് എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ് പച്ചക്കറികള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍ എത്തുന്നത്. തമിഴ്‌നാട്ടിലുണ്ടായ ശക്തമായമഴയും വെള്ളപ്പൊക്കവും മൂലം ഉല്പാദനം വ്യാപകമായി നശിച്ചിരുന്നു. കര്‍ണ്ണാടകയില്‍ ഉല്പാദന കുറവുണ്ടായിട്ടുണ്ട്. ഇതോടെ അവിടങ്ങളിലെ മാര്‍ക്കറ്റുകളില്‍ പച്ചക്കറികളുടെ ലഭ്യത കുറയുകയും ഇതുവഴി വിലവര്‍ദ്ധനവ് ഉണ്ടാവുകയും ചെയ്തു. പ്രാദേശികതലങ്ങളിലുള്ള പച്ചക്കറികളുടെ ഉല്പാദനവും കുത്തനെ കുറഞ്ഞത് വില കുത്തനെ ഉയരാന്‍ കാരണമായി. നേരത്തെ ജില്ലയില്‍ മലയോരങ്ങളിലും മറ്റു ഗ്രാമങ്ങളിലും പച്ചക്കറി കൃഷികള്‍ ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ പലരും ഇതിനു തയ്യാറാകുന്നില്ല.

പാവക്ക, വെള്ളരി, പയര്‍, മത്തന്‍, ചീര, വഴുതിന തുടങ്ങിയവയൊന്നും പ്രാദേശികതലത്തില്‍ ഉല്പാദനം നടക്കുന്നില്ല. അതോടെ മാര്‍ക്കറ്റില്‍ വിലയുയരുകയായി. മണ്ഡലകാലവും വിവാഹ സീസണും ആരംഭിച്ചതോടെ വ്യാപാരികള്‍ക്ക് കൊയ്തുകാലമായി മാറി. കഴിഞ്ഞ മാസം 15-20രൂപ മാത്രമുണ്ടായിരുന്ന വെണ്ടയ്‌ക്ക് 50രൂപവരെയായി. ബീന്‍സിന് 25ല്‍ നിന്നും 80ഉം 12രൂപയുള്ള തക്കാളി 48- 55ഉം ഉരുളക്കിഴങ്ങ് 26, കോവക്ക 45, പച്ചമുളക് 35, ബീറ്റ് റൂട്ട് 40, കാരറ്റ് 55, പയര്‍ 80, പാവക്ക 80, ഇഞ്ചി 70, മുരിങ്ങക്കായ 110, …വഴുതിന 60, ചേന 70, പടവലം 35, വെള്ളരി 50, കോളിഫ്‌ളവര്‍ 80, കറിവേപ്പില 50, ചെറുനാരങ്ങ 80, പച്ചമാങ്ങ 80 എന്നിങ്ങനെയാണ് വിപണിയിലെ ഇപ്പോഴത്തെ വില.

ഉള്ളിവിലയില്‍ കാര്യമായ മാറ്റമില്ല. പയര്‍, പരിപ്പ്, വിലകൂടിയതോടെ ഹോട്ടലുകളില്‍ പരിപ്പില്ലാത്ത സാമ്പാറുകളാണ് നല്‍കുന്നത്. പരിപ്പ്‌വട തുടങ്ങിയവയക്ക് വിലകൂടിയിട്ടുണ്ട്. മണ്ഡലകാലമായതോടെ വെജിറ്റേറിയന്‍ ഹോട്ടലുകളിലാകെ ഭക്ഷണ വില ഉയര്‍ന്നിട്ടുണ്ട്. പച്ചക്കറിയുടെ വിലവര്‍ദ്ധനവിന്റെ കാരണം പറഞ്ഞാണ് ഭക്ഷണ സാധനങ്ങളുടെ വിലക്കയറ്റം. അതോടൊപ്പം മത്സ്യം, ഇറച്ചി, എന്നിവയ്‌ക്കും വില കതിച്ചുയരുകയാണ്. മത്തിക്ക് പോലും വില 100ല്‍ കൂടി. റേഷന്‍ കടകള്‍, മാവേലി, ത്രിവേണി സ്റ്റോറുകളൊക്കെ നോക്കുകുത്തികളായി മാറിയതോടെ വിലക്കയറ്റം മൂലം പിടിച്ചുനില്‍ക്കാന്‍ പെടാപാടു പെടുകയാണ് ജനങ്ങള്‍. നടപടിയെടുക്കാനുള്ള ഭരണകൂടമാകട്ടെ അഴിമതിക്കാരെയും കൊള്ളക്കാരെയും സംരക്ഷിക്കാനുള്ള തത്രപ്പാടിലും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരത്ത് മാരാര്‍ജി ഭവനില്‍ കര്‍ഷകമോര്‍ച്ച സംസ്ഥാന നേതൃയോഗം വി. മുരളീധരന്‍ എംഎല്‍എ
ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തില്‍ കൃഷിഭൂമികള്‍ ചുരുങ്ങുന്നു: വി. മുരളീധരന്‍

Kerala

നെഹ്റുട്രോഫി ജലമേള: വിവാദ ഇവന്റ് മാനേജ്‌മെന്റ് കമ്പനിക്ക് കരാര്‍ നല്‍കുന്നതില്‍ പ്രതിഷേധം

വന്ദേമാതരം സാര്‍ദ്ധശതി ആഘോഷം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ഉദ്ഘാടനം ചെയ്യുന്നു
Varadyam

വന്ദേമാതരം സ്വന്തമാക്കിയ രണ്ട് ദിനങ്ങള്‍

Article

എന്തുകൊണ്ട് എഫ്സിആര്‍എ ഭേദഗതി ബില്‍?

Main Article

ബ്ലൂ ഇക്കോണമിയും ധാതു മണല്‍ ഖനനവും

പുതിയ വാര്‍ത്തകള്‍

മാമ്മലശ്ശേരി ശ്രീരാമസ്വാമി ക്ഷേത്രം

നാലമ്പലദര്‍ശനത്തിന് ഭക്തജനത്തിരക്ക്

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.